ബംഗ്ലാദേശിനെതിരെ ഞെട്ടിക്കുന്ന തകര്‍ച്ച, റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന്‍ തോല്‍വിയിലേക്ക്
23-1 എന്ന സ്കോറിലാണ് പാകിസ്ഥാന്‍ അവസാന ദിനം ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തിലെ പാകിസ്ഥാന് ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്‍റെ വിക്കറ്റ് നഷ്ടമായി.
റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ റാവല്‍പിണ്ടി ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. 117 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 108-6 എന്ന നിലയിൽ ബാറ്റിംഗ് തകര്‍ച്ചയിലാണ്. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ പാകിസ്ഥാന് ഇനിയും ഒമ്പത് റണ്‍സ് കൂടി വേണം. 22 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന മുഹമ്മദ് റിസ്‌വാനിലാണ് പാകിസ്ഥാന്‍റെ അവാസന പ്രതീക്ഷ. ഒരു റണ്ണുമായി ഷഹീന്‍ അഫ്രീദിയാണ് റിസ്‌വാനൊപ്പം ക്രീസില്‍.
23-1 എന്ന സ്കോറിലാണ് പാകിസ്ഥാന്‍ അവസാന ദിനം ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തിലെ പാകിസ്ഥാന് ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്‍റെ വിക്കറ്റ് നഷ്ടമായി.പിന്നീടെത്തിയ ബാബര്‍ അസമും അബ്ദുള്ള ഷഫീഖും പിടിച്ചു നിന്നതോടെ പാകിസ്ഥാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 50 കടന്നു. എന്നാല്‍ 50 പന്തില്‍ 22 റണ്‍സെടുത്ത ബാബറിനെ നാഹിദ് റാണ ബൗള്‍ഡാക്കിയതോടെ പാകിസ്ഥാന്‍റെ തകര്‍ച്ച തുടങ്ങി. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അബ്ദുള്ള ഷഫീഖ് ഡക്കായതോടെ പാകിസ്ഥാന്‍ ഞെട്ടി. പിന്നാലെ ആഗ സല്‍മാന്‍ ഗോള്‍ഡന്‍ ഡക്കായതോടെ പാകിസ്ഥാന്‍ 105-6 എന്ന സ്കോറിലേക്ക് തകര്‍ന്നടിഞ്ഞു.
കാത്തിരിപ്പ് നീളുന്നു, ലിയോണല്‍ മെസിയുടെ തിരിച്ചുവരവ് എപ്പോൾ; വ്യക്തമാക്കി ഇന്‍റര്‍ മയാമി പരിശീലകൻ
ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റെടുത്തു. ഇന്നലെ സയ്യിം അയൂബിന്‍റെ വിക്കറ്റ്(1) പാകിസ്ഥാന് നഷ്ടമായിരുന്നു.പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 448-6ന് മറുപടിയായി ബംഗ്ലാദേശ് 565 റണ്‍സെടുത്ത് ഇന്നലെ ഓള്‍ ഔട്ടായിരുന്നു. 191 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമിന്‍റെയും 93 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ സല്‍മാന്‍റെയും 56 റണ്‍സെടുത്ത ലിറ്റണ്‍ ദാസിന്‍റെയും 77 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസിന്‍റെയും 50 റണ്‍സെടുത്ത മൊനിമുള്‍ ഹഖിന്‍റെയും ബാറ്റിംഗ് മികവിലാണ് പാകിസ്ഥാനെതിരെ ബംഗ്ലാദേശ് മികച്ച ലീഡ് സ്വന്തമാക്കിയത്. പാകിസ്ഥാന് വേണ്ടി നസീം ഷാ മൂന്ന് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക