Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി പാകിസ്ഥാൻ, വിജയലക്ഷ്യം 205 റൺസ്, മെഹ്മദുള്ള വീണ്ടും ബംഗ്ലാദേശിന്‍റെ ടോപ് സ്കോറ‍‍‍ർ

ടോസിലെ ഭാഗ്യം ബംഗ്ലാദേശിനെ ബാറ്റിംഗില്‍ തുണച്ചില്ല. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ തന്‍സിദ് ഹസനെ ഷഹീന്‍ അഫ്രീദി വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് മൂന്നാം ഓവറിലും തിരിച്ചടിയേറ്റു.

Pakistan vs Bangladesh live updates Bangladesh set 205 runs target for Pakistan gkc
Author
First Published Oct 31, 2023, 5:47 PM IST

കൊല്‍ക്കത്ത: ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് പാകിസ്ഥാന്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 45.1 ഓവറില്‍ 204 റണ്‍സിന് ഓള്‍ ഔട്ടായി. 56 റണ്‍സടിച്ച മെഹ്മദുള്ളയും 45 റണ്‍സടിച്ച ലിറ്റണ്‍ ദാസും 43 റണ്‍സടിച്ച ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും 25 റണ്‍സടിച്ച മെഹ്ദി ഹസന്‍ മിറാസും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും മുഹമ്മദ് വസീം ജൂനീയറും മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോള്‍ ഹാരിസ് റൗഫ് രണ്ട് വിക്കറ്റെടുത്തു.

ടോസിലെ ഭാഗ്യം ബംഗ്ലാദേശിനെ ബാറ്റിംഗില്‍ തുണച്ചില്ല. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ തന്‍സിദ് ഹസനെ ഷഹീന്‍ അഫ്രീദി വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് മൂന്നാം ഓവറിലും തിരിച്ചടിയേറ്റു. നാലു റണ്‍സെടുത്ത നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയെയും അഫ്രീദി വീഴ്ത്തി. പിന്നാലെ മുഷ്ഫീഖുര്‍ റഹീമിനെ(5) ഹാരിസ് റൗഫ് മടക്കിയതോടെ ബംഗ്ലാദേശ് 23-3ലേക്ക് കൂപ്പുകുത്തി.

ഏകദിന വിക്കറ്റ് വേട്ടയില്‍ അതിവേഗം 100, ഷഹീന്‍ അഫ്രീദിക്ക് ലോക റെക്കോര്‍ഡ്, ലോകകപ്പിലും ഒന്നാമത്

ലിറ്റണ്‍ ദാസും മെഹമ്മദുള്ളയും ചേര്‍ന്ന് 81 റണ്‍സ് കൂട്ടുകെട്ടിലൂടെ ബംഗ്ലാദേശിനെ 100 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ലിറ്റണ്‍ ദാസിനെ(45) മടക്കി ഇഫ്തിഖര്‍ അഹമ്മദ് കൂട്ടുകെട്ട് പൊളിച്ചു. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെ കൂട്ടുപിടിച്ച് മെഹ്മദുള്ള പോരാട്ടം തുടര്‍ന്നെങ്കിലും തന്‍റെ രണ്ടാം വരവില്‍ ഷഹീന്‍ അഫ്രീദി മെഹ്മദുള്ളയെയും(56) വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് തൗഹിദ് ഹൃദോയ്(7) കൂടി പെട്ടെന്ന് മടങ്ങിയെങ്കിലും മെഹ്ദി ഹസനൊപ്പം ഷാക്കിബ് ബംഗ്ലാദേശിനെ 150 കടത്തി.

എന്നാല്‍ ഷാക്കിബിനെ(43) ഹാരിസ് റൗഫും മെഹ്ദി ഹസനെ(25) മുഹമ്മദ് വസീം ജൂനിയറും വീഴ്ത്തിയതോടെ ബംഗ്ലാ പോരാട്ടം 204 റണ്‍സിലൊതുങ്ങി. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും മുഹമ്മദ് വസീം ജൂനിയറും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോള്‍ ഹാരിസ് റൗഫ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios