മറുപടി ബാറ്റിംഗ് തുടങ്ങി പാക്കിസ്ഥാന്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റിന് 129 റൺസെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. 28 റണ്‍സോടെ മുഹമ്മദ് റിസ്‌വാനും റണ്ണൊന്നുമെടുക്കാതെ ഹസന്‍ അലിയും ക്രീസില്‍.

കറാച്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് 71 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. പാകിസ്ഥാന്‍റെ 272 റൺസ് പിന്തുട‍ർന്ന് ദക്ഷിണാഫ്രിക്ക 201 റൺസിന് പുറത്തായി. പുറത്താവാതെ 44 റൺസെടുത്ത ടെംബാ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ക്യാപ്റ്റൻ ഡി കോക്ക് 29ഉം ഡുപ്ലെസി 17ഉം എൽഗാർ 15ഉം മർക്രാം 32ഉം റൺസിന് പുറത്തായി. വാൻഡർ ഡസ്സൻ പൂജ്യത്തിന് മടങ്ങി. പാക്കിസ്ഥാനു വേണ്ടി ഹസൻ അലി അഞ്ച് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് തുടങ്ങി പാക്കിസ്ഥാന്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റിന് 129 റൺസെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. 28 റണ്‍സോടെ മുഹമ്മദ് റിസ്‌വാനും റണ്ണൊന്നുമെടുക്കാതെ ഹസന്‍ അലിയും ക്രീസില്‍.

പാക്കിസ്ഥാനുവേണ്ടി അസ്ഹര്‍ അലി 33 റണ്‍സെടുത്തപ്പോള്‍ ഇമ്രാൻ ബട്ട് പൂജ്യത്തിനും ആബിദ് അലി 13 റൺസിനും ക്യാപ്റ്റൻ ബാബർ അസം എട്ട് റൺസിനും ഫവാദ് ആലം 12 റണ്‍സിനും ഫഹീന്‍ അഷ്റഫ് 29 റണ്‍സിനും പുറത്തായി. നാലു വിക്കറ്റും രണ്ടു ദിവസവും ശേഷിക്കെ പാക്കിസ്ഥാനിപ്പോള്‍ 200 റണ്‍സിന്‍റെ ആകെ ലീഡായി. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് പാക്കിസ്ഥാന്‍ ജയിച്ചിരുന്നു.