Asianet News MalayalamAsianet News Malayalam

ജീവന്‍മരണപ്പോരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന് ടോസ്, രണ്ട് ടീമിലും മാറ്റങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ക്യാപ്റ്റനായി ടെംബാ ബാവുമ മടങ്ങിയെത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ബാവുമക്ക് പുറമെ ടബ്രൈസ് ഷംസിയും ലുങ്കി എങ്കിഡിയും ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തിയപ്പോള്‍ റീസ ഹെന്‍ഡ്രിക്സും കാഗിസോ റബാഡയും ലിസാര്‍ഡ് വില്യസും പുറത്തായി.

Pakistan vs South Africa Live Updates Pakistan won the toss gkc
Author
First Published Oct 27, 2023, 1:53 PM IST

ചെന്നൈ: ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. അഫ്ഗാനിസ്ഥാനെതിരെ തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പാകിസ്ഥാന്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. അസുഖബാധിതനായ പേസര്‍ ഹസന്‍ അലിക്ക് പകരം വസീം ജൂനിയറും ഉസ്മാന്‍ മിറിന് പകരം മുഹമ്മദ് നവാസും പാകിസ്ഥാന്‍റെ അന്തിമ ഇലവനിലെത്തി.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ക്യാപ്റ്റനായി ടെംബാ ബാവുമ മടങ്ങിയെത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ബാവുമക്ക് പുറമെ ടബ്രൈസ് ഷംസിയും ലുങ്കി എങ്കിഡിയും ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തിയപ്പോള്‍ റീസ ഹെന്‍ഡ്രിക്സും കാഗിസോ റബാഡയും ലിസാര്‍ഡ് വില്യസും പുറത്തായി.

വലംകൈയൻ ബൗളറായി ജഡേജ, ഇടം കൈയൻ പേസറായി ബുമ്ര, രോഹിത്തിന് പന്തെറിഞ്ഞ് കോലി, കാണാം ഇന്ത്യയുടെ പരിശീലനം

ലോകകപ്പിലെ നേര്‍ക്ക് നേര്‍ പോരാട്ടങ്ങളിൽ നേരിയ മുൻ തൂക്കം ദക്ഷിണാഫ്രിക്കയ്ക്കാണ്. അഞ്ചിൽ മൂന്നെണ്ണത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചു. എന്നാൽ അവസാന രണ്ട് ലോകകപ്പുകളിലും നേര്‍ക്ക് നേര്‍ വന്നപ്പോൾ ജയം പാകിസ്ഥാനായിരുന്നു ജയം. ലോകകപ്പിലെ ആദ്യ രണ്ട് കളികളും ജയിച്ച് തുടങ്ങിയ പാകിസ്ഥാന്‍ പിന്നീട് തുടര്‍ച്ചയായി മൂന്ന് കളികളില്‍ തോറ്റപ്പോള്‍ നാലു കളികള്‍ ജയിച്ച ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്സിനോട് തോറ്റു.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്റൺ ഡി കോക്ക്, ടെംബ ബാവുമ, റാസി വാൻ ഡെർ ദസ്സൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, ടബ്രൈസ് ഷംസി, ലുങ്കി എൻഗിഡി.

പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): അബ്ദുള്ള ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, മുഹമ്മദ് വസീം ജൂനിയർ, ഹാരിസ് റൗഫ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios