ഇടം കൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ വലം കൈയന്‍ ഓഫ് സ്പിന്നറായി പന്തെറിയുന്നു. ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് വലം കൈയന്‍ പേസറാകുന്നു. വലം കൈയന്‍ പേസറായ ജസ്പ്രീത് ബുമ്ര ഇടം കൈയന്‍ സ്പിന്നറും ഇടം കൈയന്‍ പേസറുമാകുന്നു. തീര്‍ന്നില്ല, നെറ്റ്സില്‍ വിരാട് കോലി രോഹിത് ശര്‍മക്ക് പന്തെറിയുന്നു.

ലഖ്നൗ: ലോകകപ്പില്‍ സെമിയുറപ്പിക്കാന്‍ ഇന്ത്യ ഞായറാഴ്ച ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുകയാണ്. ലഖ്നൗവിലെ ഏക്നാ സ്റ്റേഡിയത്തിലാണ് പോരാട്ടം. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത ഇന്ത്യ ഒരാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനുശേഷം താരങ്ങള്‍ക്കെല്ലാം പരിശീലന ക്യാംപില്‍ നിന്ന് രണ്ട് ദിവസത്തെ അവധി നല്‍കിയിരുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കായി വീടുകളിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞ ദിവസമാണ് ലഖ്നൗവിലെത്തിയത്. ബുധനാഴ്ച താരങ്ങള്‍ക്ക് നിര്‍ബന്ധിത പരിശീലന സെഷനുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ ഇന്ത്യന്‍ താരങ്ങലെല്ലാം പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ കണ്ടത് മറ്റൊരു വ്യത്യസ്ത കാഴ്ചയായിരുന്നു.

ഇടം കൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ വലം കൈയന്‍ ഓഫ് സ്പിന്നറായി പന്തെറിയുന്നു. ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് വലം കൈയന്‍ പേസറാകുന്നു. വലം കൈയന്‍ പേസറായ ജസ്പ്രീത് ബുമ്ര ഇടം കൈയന്‍ സ്പിന്നറും ഇടം കൈയന്‍ പേസറുമാകുന്നു. തീര്‍ന്നില്ല, നെറ്റ്സില്‍ വിരാട് കോലി രോഹിത് ശര്‍മക്ക് പന്തെറിയുന്നു.

2019ലെ ലോകകപ്പ് സെമിയില്‍ റണ്ണൗട്ടായി പുറത്തായശേഷം പൊട്ടിക്കരഞ്ഞോ, മറുപടി നല്‍കി ധോണി

ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവുമെല്ലാം തങ്ങളുടെ ഓഫ് സ്പിന്‍ പരിശീലിക്കുന്നു. ഇന്ത്യയുടെ ബാറ്റര്‍മാരെല്ലാം ബൗളിംഗ് പരിശീലിക്കുന്നത് വരും മത്സരങ്ങളില്‍ ഇന്ത്യക്ക് പാര്‍ട്ട് ടൈം ബൗളര്‍മാരെ തേടേണ്ടിവരുമെന്നതിനാലാണോ എന്ന് വ്യക്തമല്ല. ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ ടീം സന്തുലനം ആകെ തെറ്റിയ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ അഞ്ച് ബൗളര്‍മാരും ആറ് ബാറ്റര്‍മാരുമായാണ് ഇറങ്ങിയത്. കുല്‍ദീപ് യാദവിനെ കിവീസ് ബാറ്റര്‍മാര്‍ അടിച്ചു പറത്തിയപ്പോള്‍ പകരം പന്തേല്‍പ്പിക്കാനൊരു പാര്‍ട് ടൈം ബൗളറില്ലാതെ രോഹിത് പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു.

View post on Instagram

ഇംഗ്ലണ്ടിനെതിരെയും ഹാര്‍ദ്ദിക് കളിക്കാന്‍ സാധ്യതയില്ല. ഇതുകൂടി മൂന്‍കൂട്ടി കണ്ടാണോ ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം എന്ന് വ്യക്തമല്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഹാര്‍ദ്ദിക് പരിക്കില്‍ നിന്ന് മോചിതനാവുന്നതേയുള്ളു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക് കളിക്കില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെങ്കിലും ഹാര്‍ദ്ദിക്കിന് കളിക്കാനാകുമോ എന്നാണ് ടീം ഉറ്റുനോക്കുന്നത്.