Asianet News MalayalamAsianet News Malayalam

ലങ്കക്ക് മുന്നില്‍ അടിതെറ്റി; പാക്കിസ്ഥാന് വീണ്ടും തോല്‍വി

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഭാനുക രാജപക്ഷ 48 പന്തില്‍ 77 റണ്‍സടിച്ചു. ഷെഷാന്‍ ജയസൂര്യ(28 പന്തില്‍ 34), ദാസുന്‍ ഷനക(15 പന്തില്‍ 27) എന്നിവരുടെ ഇന്നിംഗ്സുകളും ലങ്കന്‍ ഇന്നിംഗ്സിന് കരുത്തായി.

Pakistan vs Sri Lanka, 2nd T20I reults
Author
Karachi, First Published Oct 7, 2019, 11:02 PM IST

കറാച്ചി:ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും പാക്കിസ്ഥാന് തോല്‍വി. ശ്രീലങ്ക ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 19 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി. 35 റണ്‍സ് തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര അടിയറവെച്ചു. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 182/6, പാക്കിസ്ഥാന്‍ 18 ഓവറില്‍ 147ന് ഓള്‍ ഔട്ട്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഭാനുക രാജപക്ഷ 48 പന്തില്‍ 77 റണ്‍സടിച്ചു. ഷെഷാന്‍ ജയസൂര്യ(28 പന്തില്‍ 34), ദാസുന്‍ ഷനക(15 പന്തില്‍ 27) എന്നിവരുടെ ഇന്നിംഗ്സുകളും ലങ്കന്‍ ഇന്നിംഗ്സിന് കരുത്തായി. മൂന്നാം വിക്കറ്റില്‍ ജയസൂര്യ-രകജപക്ഷ സഖ്യം 96 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ലങ്കക്ക് തുണയായത്.

മറുപടി ബാറ്റിംഗില്‍ ഇമാദ് വാസിം(29 പന്തില്‍ 47), ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്(16 പന്തില്‍ 26), ആസിഫ് അലി(27 പന്തില്‍ 29) എന്നിവരുടെ ബാറ്റിംഗാണ് തോല്‍വിഭാരം കുറച്ചത്. ബാബര്‍ അസം(3), ഫഖര്‍ സമന്‍(6), അഹമ്മദ് ഷെഹ്സാദ്(13) എന്നിവര്‍ തുടക്കത്തിലേ മടങ്ങിയതോടെ പാക് പ്രതീക്ഷകള്‍ മങ്ങി.ലങ്കക്കായി നുവാന്‍ പ്രദീപ് 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ഹസരങ്ക മൂന്നും ഉദാന രണ്ടും വിക്കറ്റെടുത്തു. പരമ്പരയിലെ അവസാന മത്സരം ഒമ്പതിന് നടക്കും.

Follow Us:
Download App:
  • android
  • ios