വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മൂന്നാം ടി20ക്ക് ഒരുങ്ങുന്നതിനിടെയാണ് പാകിസ്ഥാന്റെ മുഖ്യപരിശീലകനായ സഖ്‌ലൈന്‍ അസമിനെ ഏറ്റുമുട്ടാന്‍ ക്ഷണിച്ചത്. 12റണ്‍സ് ഒരോവറില്‍ നേടണം.

ഇസ്ലാമാബാദ് : ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ സഖ്‌ലൈന്‍ മുഷ്താഖും (Saqlain Mushtaq) നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളുമായ ബാബര്‍ അസമും (Babar Azam) തമ്മില്‍ നേര്‍ക്കുനേര്‍ വന്നാല്‍ ആര് ജയിക്കും. പാകിസ്ഥാന്‍ കോച്ചും ക്യാപ്റ്റനും പരിശീലനത്തിനിടെ നടന്ന രസകരമായ മത്സരത്തിലേക്ക്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മൂന്നാം ടി20ക്ക് ഒരുങ്ങുന്നതിനിടെയാണ് പാകിസ്ഥാന്റെ മുഖ്യപരിശീലകനായ സഖ്‌ലൈന്‍ അസമിനെ ഏറ്റുമുട്ടാന്‍ ക്ഷണിച്ചത്. 12റണ്‍സ് ഒരോവറില്‍ നേടണം. ഔട്ടായാല്‍ വീണ്ടും അവസരമില്ല. മുഖ്യപരിശീലകനെന്ന പരിഗണനയോ പ്രായമോ സീനിയോരിറ്റിയോ കളിയില്‍ പരിഗണിക്കേണ്ടെന്നും സഖ്‌ലൈന്‍ മുഷ്താഖ്.

ആദ്യ പന്ത് സിംഗിളും രണ്ടാമത് നേടിയത് ഡബിളുമെന്ന് അംപയര്‍ ഇഫ്തിക്കര്‍ അഹമ്മദ് (Iftikhar Ahmed) ഒടുവില്‍ സഖ്‌ലൈന്റെ തന്ത്രത്തില്‍ അസം വീണു. മത്സരത്തില്‍ തോറ്റ ബാബര്‍ അസം ടീമിനാകെ അത്താഴവിരുന്ന് ഒരുക്കണമെന്നും സഖ്‌ലൈന്‍ മുഷ്താഖ്. രസകരമായ വീഡിയോ കാണാം...

Scroll to load tweet…