നേരത്തെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ നേടിയിരുന്നു. ഒുരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഹസന്‍ അലിക്ക് പകരം ഷഹീന്‍ അഫ്രീദി ടീമിലെത്തി. ഓസ്‌ട്രേലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ലാഹോര്‍: പാകിസ്ഥാനെതിരായ (PAK vs AUS) രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ (Australia) ആദ്യം ബാറ്റ് ചെയ്യും. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ സന്ദര്‍ശകര്‍ക്ക് പരമ്പര സ്വന്തമാക്കാം. 

നേരത്തെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ നേടിയിരുന്നു. ഒുരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഹസന്‍ അലിക്ക് പകരം ഷഹീന്‍ അഫ്രീദി ടീമിലെത്തി. ഓസ്‌ട്രേലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ഓസ്‌ട്രേലിയ : ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ബെന്‍ മക്‌ഡെര്‍മോട്ട്, മര്‍നസ് ലബുഷെയ്ന്‍, മാര്‍കസ് സ്‌റ്റോയിനിസ്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, നതാന്‍ എല്ലിസ്, ആഡം സാംപ, മിച്ചല്‍ സ്വെപ്‌സണ്‍. 

പാകിസ്ഥാന്‍ : ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഇഫ്തികര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് വസിം, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, സഹിദ് മഹ്‌മൂദ്. 

ആദ്യ ഏകദിനം 88 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചിരുന്നത്. അന്നും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സ് നേടി. 101 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് സന്ദര്‍ശകരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് 45.2 ഓവറില്‍ 225 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് പാകിസ്ഥാനെ തകര്‍ത്തത്. ഇമാം ഉള്‍ ഹഖ് (103) സെഞ്ചുറി നേടിയിട്ടും കാര്യമുണ്ടായില്ല.