വഡോദര: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയേക്കാള്‍ മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് പാര്‍ത്ഥിവ് പട്ടേല്‍. എ്ന്നാല്‍ ധോണി ടീമില്‍ സ്ഥാനമുറപ്പിച്ച ശേഷം പാര്‍ത്ഥിവിന് സ്ഥാനം നഷ്ടമായി. ധോണിയുടെ നല്ല സമയത്ത് ടീമിലെത്തിയതാണ് പാര്‍ത്ഥിവിന് വിനയായതെന്ന് ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് പാര്‍ത്ഥിവ്.

എനിക്കും സമ്മര്‍ദ്ദമുണ്ടാവാറുണ്ട്; വെളിപ്പെടുത്തലുമായി ധോണി

ധോണി യുഗത്തില്‍ കളിച്ചതാണ് തന്റെ കരിയറിനു വിനയായതെന്നു കരുതുന്നില്ലെന്ന് പാര്‍ത്ഥിവ് വ്യക്താക്കി. ''ധോണിയേക്കാള്‍ മുന്‍പ് ഞാന്‍ ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുണ്ട്. അദ്ദേഹത്തേക്കാള്‍ മുമ്പ് എന്റെ കഴിവ് ഞാന്‍ പുറത്തുകാണിച്ചിരുന്നു. ചില പരമ്പരകളിലെ മോശം പ്രകടനമാണ് എനിക്ക് പുറത്തേക്കുള്ള വഴി തെളിയിച്ചത്. ധോണി യുഗത്തില്‍ കളിക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമായി പോയെന്നു എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. 

കുഞ്ഞില്ലെങ്കില്‍ ജീവിതം പൂര്‍ണമാകില്ല; ജനങ്ങളുെട മനോഭാവം ശരിയല്ലെന്ന് സാനിയ 

ഭിച്ച അവസരങ്ങള്‍ പരാമവധി മുതലാക്കാന്‍ കഴിഞ്ഞുവെന്നതാണ് ധോണിക്കു തുണയായത്. പിന്നീട് വലിയ നേട്ടങ്ങള്‍ ധോണിയെ തേടിയെത്തി. നിര്‍ഭാഗ്യമാണ് എനിക്ക് വിനയായി മാറിയതെന്ന് ഞാനൊരിക്കലും കരുതുന്നില്ല. അദ്ദേഹം നേടിയതെല്ലാം സപെഷ്യലാണ്. തെറ്റായ സമയത്താണ് തനിക്കു കളിക്കേണ്ടി വന്നതെന്ന് ആളുകള്‍ക്ക് വേണമെങ്കില്‍ പറയാം. എന്നാല്‍ ഞാനതില്‍ വിശ്വസിക്കുന്നില്ല.'' പാര്‍ത്ഥിവ് പറഞ്ഞു. 2016ല്‍ ഗുജറാത്തിനെ രഞ്ജി ട്രോഫി വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് പാര്‍ഥിവ്. 

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞിട്ടില്ല. ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം കളിക്കളത്തിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം.