ടെസ്റ്റില്‍ 2343 ദിവസങ്ങള്‍ ഒന്നാം നമ്പറില്‍ തുടര്‍ന്ന ഡെയ്‌ല്‍ സ്റ്റെയ്‌നാണ് ഏറ്റവും കൂടുതല്‍ നാള്‍ പുരുഷ ടെസ്റ്റ് ബൗളര്‍മാരില്‍ തലപ്പത്തിരുന്ന താരം
ദുബായ്: ഇന്ന് പുറത്തുവന്ന ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരില്‍ ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ തലപ്പത്ത് എത്തിയിരുന്നു. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ഒന്നാം റാങ്കാണ് ജിമ്മി റാഞ്ചിയത്. ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ടെസ്റ്റ് നമ്പര്‍ വണ്‍ ബൗളറായി നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനാവാതെയാണ് കമ്മിന്‍സ് റാങ്കിംഗില്‍ മൂന്നാംസ്ഥാനത്തേക്ക് പടിയിറങ്ങിയത്.
ടെസ്റ്റില്‍ 2343 ദിവസങ്ങള്‍ ഒന്നാം നമ്പറില്‍ തുടര്‍ന്ന ഡെയ്‌ല്‍ സ്റ്റെയ്‌നാണ് ഏറ്റവും കൂടുതല്‍ നാള്‍ പുരുഷ ടെസ്റ്റ് ബൗളര്‍മാരില്‍ തലപ്പത്തിരുന്ന താരം. രണ്ടാമത് വെസ്റ്റ് ഇന്‍ഡീസ് പേസ് ഇതിഹാസം കോട്‌ലി ആംബ്രോസും(1719) മൂന്നാമത് ലങ്കന്‍ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും(1711) ആണ്. നാലാമതാണ് നിലവില്‍ പാറ്റ് കമ്മിന്‍സിന്‍റെ സ്ഥാനം. 1466 ദിവസം കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. 1306 ദിവസം ഒന്നാം റാങ്ക് സൂക്ഷിച്ച ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് പട്ടികയില്‍ അഞ്ചാമന്‍. കമ്മിന്‍സ് താഴേക്കിറങ്ങിയതോടെ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍റെ റെക്കോര്‍ഡ് ഇനിയും വര്‍ഷങ്ങളോളം തകര്‍ക്കപ്പെടില്ലെന്ന് ഉറപ്പായി. നിലവിലെ പേസര്‍മാരില്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ടിരുന്ന താരമാണ് പാറ്റ് കമ്മിന്‍സ്. 2008 മുതല്‍ 2014 വരെ 263 ആഴ്‌ചകള്‍ സ്റ്റെയ്‌ന്‍ ടെസ്റ്റില്‍ ഒന്നാം റാങ്കുകാരനായിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയതാണ് ജയിംസ് ആന്‍ഡേഴ്‌സണെ ഒന്നാമതെത്തിച്ചത്. മറുവശത്ത് പാറ്റ് കമ്മന്‍സില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുമെന്ന് കരുതിയ ഇന്ത്യയുടെ ആര്‍ അശ്വിന് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റേ വീഴ്ത്താനായിരുന്നുള്ളു. 2003ല്‍ സിംബാബ്‌വെക്കതിരെ പന്തെറിഞ്ഞ് തുടക്കമിട്ട ടെസ്റ്റ് കരിയറില്‍ ഇത് ആറാം തവണയാണ് ആന്‍ഡേഴ്‌സണ്‍ ബൗളര്‍മാരിലെ ഒന്നാമനാവുന്നത്. 40 വയസുകാരനായ ആന്‍ഡേഴ്‌സണ് എത്രകാലം ഒന്നാം നമ്പറില്‍ തുടരാനാകും എന്ന് പറയാനാവില്ല. എങ്കിലും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ രണ്ട് ടെസ്റ്റുകള്‍ അവശേഷിക്കുന്നതിനാല്‍ ഒന്നാംസ്ഥാനം എത്തിപ്പിടിക്കാനുള്ള സുവര്‍ണാവസരം അശ്വിന് മുന്നിലുണ്ട്.
87 വര്‍ഷത്തിനിടെ ആദ്യം, ഐസിസി റാങ്കിംഗില്‍ ചരിത്രം കുറിച്ച് ആന്‍ഡേഴ്സണ്‍
