പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തും ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. ഹൈദരാബാദിന്‍റെ നായകസ്ഥാനത്ത് പാറ്റ് കമിന്‍സ് തിരിച്ചെത്തിയപ്പോള്‍ ഓപ്പണര്‍ ട്രാവിസ് ഹെഡും പേസര്‍ ദില്‍ഷൻ മധുശങ്കയും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ഹര്‍ഷ് ദുബെക്ക് പകരം പ്രഫുല്‍ ഹിംഗെയും ഹൈദരാബാദ് ടീമിലെത്തി.
പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തും ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്. ജയിച്ചാല്‍ രാജസ്ഥാന് ആര്‍സിബിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കോ പഞ്ചാബിനെ മറികടന്ന് ഒന്നാം സ്ഥാനത്തോ എത്താന്‍ അവസരമുണ്ട്. ജയിച്ചാല്‍ ഹൈദരാബാടിനും മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ കഴിയും. പാറ്റ് കമിൻസിന്‍റെ അഭാവത്തില്‍ ആദ്യ ഏഴ് കളികളിലും ഇഷാന്‍ കിഷനായിരുന്നു ഹൈദരാബദിനെ നയിച്ചത്. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷമാണ് കമിന്‍സ് തിരിച്ചെത്തുന്നത്.
സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ, സലീൽ അറോറ (വിക്കറ്റ് കീപ്പർ), അനി കേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ) , ശിവാംഗ് കുമാർ, സാക്കിബ് ഹുസൈൻ പ്രഫുൽ ഹിംഗെ,ഇഷാൻ മലിംഗ.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ,വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ),ഷിമ്രോൺ ഹെറ്റ്‌മെയർ, ഡൊണോവൻ ഫെരേര,രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, നാന്ദ്രേ ബർഗർ ബ്രിജേഷ് ശർമ്മ.
