ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സ്മിത്തും മാക്സ്‌വെല്ലും ടീമിൽ; നായകനായി പാറ്റ് കമിൻസ്

ചാമ്പ്യൻസ് ട്രോഫിയിലെ 15 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് വിരാമമിടാനാണ് നിലവിലെ ലോക ചാമ്പ്യൻമാരായ ഓസീസ് പാകിസ്ഥാനിലിറങ്ങുന്നത്.

Pat Cummins to lead,  Australia announces 15 member Champions Trophy Squad

മെല്‍ബണ്‍: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയയുടെ 15 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കണങ്കാലിന് പരിക്കേറ്റെങ്കിലും പാറ്റ് കമിന്‍സ് തന്നെയാണ് ഓസ്ട്രേലിയയെ ചാമ്പ്യൻസ് ട്രോഫിയിലും നയിക്കുക. മാറ്റ് ഷോര്‍ട്ടും ആരോണ്‍ ഹാര്‍ഡിയും ബിഗ് ബാഷ് ലീഗില്‍ മികച്ച ഫോമിലുള്ള പേസര്‍ നഥാന്‍ എല്ലിസും 15 അംഗ ടീമില്‍ ഇടം നേടി.

2023ലെ ഏകദിന ലോകകപ്പ് ജയിച്ച ടീമില്‍ മൂന്ന് മാറ്റങ്ങൾ മാത്രമാണ് ഓസീസ് വരുത്തിയത് വിരമിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പരിക്കുമൂലം വിശ്രമിക്കുന്ന ഓള്‍ റൗണ്ടര്‍ കാമറൂൺ ഗ്രീനും പേസര്‍ ഷോണ്‍ ആബട്ടും മാത്രമാണ് ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായവര്‍. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും 15 അംഗ ടീമിലുണ്ട്.

ഇന്ത്യക്കായി കളിക്കാമെന്ന് ഇനി പ്രതീക്ഷയില്ല, 35-ാം വയസിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പേസർ

ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ ഫോമിലുള്ള മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ടീമില്‍ ഇടം നേടി. വിക്കറ്റ് കീപ്പര്‍മാരായി അലക്സ് ക്യാരിയും ജോഷ് ഇംഗ്ലിസും ടീമിലെത്തിയപ്പോള്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിന്‍റെ പേരില്‍ ടീമില്‍ നിന്ന് പുറത്തായ ഓൾ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടീമില്‍ തിരിച്ചെത്തി. ഗ്ലെന്‍ മാക്സ്‌വെല്ലും മാര്‍നസ് ലാബുഷെയ്നും ട്രാവിസ് ഹെഡും ഓസീസ് ബാറ്റിംഗ് നിരയിലുണ്ട്. ആദം സാംപയാണ് ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നര്‍.

2009ലാണ് ഓസീസ്  അവസാനമായി ചാമ്പ്യൻസ് ട്രോഫി ജയിച്ചത്. 2006ലും ഓസീസ് ചാമ്പ്യൻസ് ട്രോഫി നേടിയിരുന്നു. ചാമ്പ്യൻസ് ട്രോഫിയിലെ 15 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് വിരാമമിടാനാണ് നിലവിലെ ലോക ചാമ്പ്യൻമാരായ ഓസീസ് പാകിസ്ഥാനിലിറങ്ങുന്നത്. ചാമ്പ്യൻസ് ട്രോഫിയില്‍ ഫെബ്രുവരി 22ന് ലാഹോറില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.

ഓസ്‌ട്രേലിയയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ:

ഫെബ്രുവരി 22 - ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട്, ലാഹോർ

ഫെബ്രുവരി 25 - ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക, റാവൽപിണ്ടി

ഫെബ്രുവരി 28 - ഓസ്‌ട്രേലിയ vs അഫ്ഗാനിസ്ഥാൻ, ലാഹോർ

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയയുടെ പ്രാഥമിക സ്ക്വാഡ്: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), അലക്‌സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയ്‌നിസ്, ആദം സാംപ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios