ലീഗ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് രാജസ്ഥാന്‍ എലിമിനേറ്ററിന് യോഗ്യത ഉറപ്പാക്കിയത്. പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് എലിമിനേറ്ററിലെത്തിയത്.

ന്യൂചണ്ഡീഗഡ്: ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായ ടോസ് ജയിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്. പേസര്‍ പ്രഫുൽ ഹിംഗെ ഹൈദരാബാദ് നിരയില്‍ തിരിച്ചെത്തി. രാജസ്ഥാന്‍ ടീമിലും മാറ്റമുണ്ട്. രവീന്ദ്ര ജഡേജ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.

ലീഗ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് രാജസ്ഥാന്‍ എലിമിനേറ്ററിന് യോഗ്യത ഉറപ്പാക്കിയത്. പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് എലിമിനേറ്ററിലെത്തിയത്. ഒന്നാം സ്ഥാനത്തെത്തിയ ആര്‍സിബിക്കും രണ്ടാം സ്ഥാനത്തെത്തിയ ഗുജറാത്തിനുമൊപ്പം 18 പോയിന്‍റ് നേടിയെങ്കിലും നെറ്റ് റണ്‍റേറ്റിലാമ് ഹൈദരാബാദ് മൂന്നാം സ്ഥാനത്തായത്.

എലിമിനേറ്റര്‍ തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ക്ക് മറ്റന്നാള്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ യോഗ്യത നേടും. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ തകര്‍ത്ത് നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിലെത്തിയിരുന്നു.

Scroll to load tweet…

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, സ്മരൺ രവിചന്ദ്രൻ, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഈഷൻ മലിംഗ, സാക്കിബ് ഹുസൈൻ, പ്രഫുൽ ഹിംഗെ

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡൊനോവൻ ഫെരേര, ദാസുൻ ശനക, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, ബ്രിജേഷ് ശർമ്മ, യഷ് രാജ് പുഞ്ച.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക