ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ഉള്‍പ്പടെ ആറ് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് മുന്‍പ് വിശ്രമം നല്‍കാനാണ് ക്യാപ്റ്റന്‍ ഉള്‍പ്പടെയുളളവരെ ഒഴിവാക്കിയത്.

ലാഹോര്‍: ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ഉള്‍പ്പടെ ആറ് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് മുന്‍പ് വിശ്രമം നല്‍കാനാണ് ക്യാപ്റ്റന്‍ ഉള്‍പ്പടെയുളളവരെ ഒഴിവാക്കിയത്. ബാബര്‍ അസം, ഫഖര്‍ സമാന്‍, ഹസന്‍ അലി, ഷബാദ് ഖാന്‍, ഷഹീന്‍ഷാ അഫ്രീദി എന്നിവര്‍ക്കാണ് വിശ്രമം നല്‍കിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഷുഐബ് മാലിക്കാണ് പാകിസ്ഥാനെ നയിക്കുക. 

നേരത്തേ 38 ഏകദിനങ്ങളില്‍ മാലിക്ക് പാകിസ്ഥാനെ നയിച്ചിട്ടുണ്ട്. ഇതില്‍ 25ലും പാകിസ്ഥാന്‍ ജയിച്ചു. ഇമാമുല്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് ആമിര്‍, യാസിര്‍ ഷാ, ഉമര്‍ അക്മല്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. യുഎഇയില്‍ ഈമാസം 21 മുതല്‍ 31വരെയാണ് പരമ്പര. പാക്കിസ്ഥാന്‍ ടീം ഇങ്ങനെ...

ഷുഐബ് മാലിക്ക് (ക്യാപ്റ്റന്‍), അബിദ് അലി, ഫഹീം അഷ്‌റഫ്, ഹാരിസ് സൊഹൈല്‍, ഇമാദ് വസീം, ഇമാം ഉല്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അമീര്‍, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് റിസ്‌വാന്‍, സാദി അലി, ഷാന്‍ മസൂദ്, ഉമര്‍ അക്മല്‍, ഉസ്മാന്‍ ഷിന്‍വാരി, യാസിര്‍ ഷാ.