കറാച്ചി: പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ബാബര്‍ അസമിനെ തിരിഞ്ഞെടുത്തു. സര്‍ഫറാസ് അഹമ്മദിന് പകരമായിട്ടാണ് അസം പാകിസ്ഥാനെ നയിക്കുക. ടി20 ടീമിന്റെയും ക്യാപ്റ്റന്‍ അസമാണ്. ടെസ്റ്റ് ടീമിനെ അസര്‍ അലിയാണ് നയിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

'കോലിക്ക് ഇഷ്ടമാവില്ല', വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രായോഗികമല്ലെന്ന് നാസര്‍ ഹുസൈന്‍

ഇരുവരും ചെയ്യുന്ന ജോലിയെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരിക്കണമെന്ന് പാക് പരിശീലകനും മുഖ്യ സെലക്റ്ററുമായ മിസ്ബ ഉള്‍ ഹഖ് പറഞ്ഞു. കൃത്യസമയത്താണ് അസം ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതെന്നും മിസ്ബ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷമാണ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് സര്‍ഫറാസിനെ നീക്കിയത്. അതിന് ശേഷം പാക് ടീമിന് ഏകദിന പരമ്പരകള്‍ ഒന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ക്യാപ്റ്റനേയും തീരുമാനിച്ചിരുന്നില്ല.