32 പന്തില്‍ 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഷ്ടണ്‍ ടര്‍ണറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ വിജയത്തിലേക്ക് നയിച്ചത് കൂപ്പര്‍ കൊന്നോലി (11 പന്തില്‍ 25), നിക്ക് ഹോബ്‌സണ്‍ (7 പന്തില്‍ 18) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു.

പെര്‍ത്ത്: ബിഗ് ബാഷ് ലീഗ് തുടര്‍ച്ചയായ രണ്ടാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്. ബ്രിസ്‌ബേന്‍ ഹീറ്റിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് പെര്‍ത്ത് കിരീടം നേടിയത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ അവരുടെ അഞ്ചാം കിരീടമാണിത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ബ്രിസ്‌ബേന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. പെര്‍ത്ത് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

32 പന്തില്‍ 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഷ്ടണ്‍ ടര്‍ണറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ വിജയത്തിലേക്ക് നയിച്ചത് കൂപ്പര്‍ കൊന്നോലി (11 പന്തില്‍ 25), നിക്ക് ഹോബ്‌സണ്‍ (7 പന്തില്‍ 18) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു. ഇരുവരും പുറത്താവാതെ നിന്നു. അവസാന മൂന്ന് ഓവറില്‍ ജയിക്കാന്‍ 38 റണ്‍സാണ് പെര്‍ത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 19 കാരന്‍ കൊന്നോലിയുടെ ഇന്നിംഗ്‌സ് വഴിത്തിരിവായി. അവസാന ഓവറില്‍ സിക്‌സും ഫോറും നേടി ഹോബ്‌സണ്‍ വിജയം കൊണ്ടുവന്നു. 

Scroll to load tweet…

ടര്‍ണര്‍ക്ക് പുറമെ സ്റ്റീഫന്‍ എസ്‌കിനാസി (21), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (15), ആരോണ്‍ ഹാര്‍ഡീ (17), ജോഷ് ഇന്‍ഗ്ലിസ് (26) എന്നിവരുടെ വിക്കറ്റുകളും പെര്‍ത്തിന് നഷ്ടമായി. നേരത്തെ നതാന്‍ മക്‌സ്വീനി (37 പന്തില്‍ 41), സാം ഹീസ്‌ലെറ്റ് (34), മാക്‌സ് ബ്ര്യന്റ് (14 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സാണ് ബ്രിസ്‌ബേനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജോഷ് ബ്രൗണ്‍ (25), ജിമ്മി പീര്‍സണ്‍ (3), മൈക്കല്‍ നെസര്‍ (0), ജയിംസ് ബാസ്ലി (5) എന്നിവരുടെ വിക്കറ്റുകളാണ് ബ്രിസ്‌ബേന് നഷ്ടമായത്. സാം ഹെയ്ന്‍ (21), സേവ്യര്‍ ബാര്‍ട്‌ലെറ്റ് (6) എന്നിവര്‍ പുറത്താവാതെ നിന്നു.

തിലകം തൊടാന്‍ വിസ്സമതിച്ചു! ഉമ്രാന്‍ മാലിക്കിനും മുഹമ്മദ് സിറാജിനുമെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം