തിലകം തൊടാതെ ഇരുവരും വിട്ടുനിന്നത് ശരിയായില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. തിലകം തൊടണോ, വേണ്ടയോ എന്നതു താരങ്ങളുടെ വ്യക്തിപരമായ താല്‍പര്യമാണെന്ന് മറ്റൊരു വിഭാഗം പറയുന്നു.

നാഗ്പൂര്‍: ഹോട്ടലിലേക്കുളള സ്വീകരണത്തിനിടെ തിലകം തൊടാന്‍ വിസ്സമതിച്ച ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കെതിരെ വിമര്‍ശനം. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഹോട്ടല്‍ ജീവനക്കാരി തിലകം തൊടാന്‍ ഒരുങ്ങുമ്പോള്‍ താരങ്ങള്‍ മാറിനില്‍ക്കുന്നത് കാണാമായിരുന്നു. ഇരുവരും മാത്രമല്ല ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ ഉള്‍പ്പെടെ മറ്റുചിലരും തിലകം തൊടാന്‍ വിസ്സമതിച്ചു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് ഇരുവര്‍ക്കും നേരെയാണ്. 

തിലകം തൊടാതെ ഇരുവരും വിട്ടുനിന്നത് ശരിയായില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. തിലകം തൊടണോ, വേണ്ടയോ എന്നതു താരങ്ങളുടെ വ്യക്തിപരമായ താല്‍പര്യമാണെന്ന് മറ്റൊരു വിഭാഗം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വന്ന ചില ട്വീറ്റുകള്‍ വായിക്കാം....

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ബെംഗളൂരുവിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനം. പാറ്റ് കമ്മിന്‍സും സംഘവും ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കളിക്കാനുള്ള സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ട്. ടീമിനെ സന്തുലിതമാക്കുന്ന ഗ്രീനിന്റെ അഭാവം ഓസീസിന് പരമ്പരയില്‍ കനത്ത തിരിച്ചടിയാവും. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലുമുള്ള ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ ചെറുക്കാന്‍ പ്രത്യേക പരിശീലനമാണ് ഓസീസ് നടത്തുന്നത്. ഇതിനായി ഇന്ത്യന്‍ ആഭ്യന്തര സ്പിന്നര്‍മാരെ ഓസീസ് കൂടെക്കൂട്ടിയിട്ടുണ്ട്.

നാഗ്പൂരിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലനം. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഒമ്പതിന് നാഗ്പൂരില്‍ തന്നെയാണ് ആദ്യ മത്സരം. വിവാഹത്തിനു ശേഷം ടീമില്‍ മടങ്ങിയെത്തിയ കെ എല്‍ രാഹുലും, പരുക്കുമാറിയെത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമിനൊപ്പമുണ്ട്. 

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍ (രണ്ടാം ടെസ്റ്റിന്) , കെ എസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഖട്, സൂര്യകുമാര്‍ യാദവ്.