എന്നാല്‍ എക്സിലെ ഓദ്യോഗിക അക്കൗണ്ടുകളെ സൂചിപ്പിക്കുന്ന ബ്ലൂ ടിക്ക് ഉണ്ടെങ്കിലും ഇത് സാറയുടെ അക്കൗണ്ട് തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം. കാരണം, എക്സില്‍ സാറയുടെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ട്. യഥാര്‍ത്ഥ അക്കൗണ്ടാണെന്ന തെറ്റിദ്ധാരണയില്‍ ഇവയ്ക്കെല്ലാം ലക്ഷക്കണക്കിന് പേര്‍ ഫോളോ ചെയ്യുന്നുമുണ്ട്.

മുംബൈ: ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ ടീം ഇന്ന് ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. മുംബൈയില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം തുടങ്ങുന്നത്. ഇതിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ആശംസയുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റാണിപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ഇന്ന് ഇന്ത്യ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്ലേ വെല്‍ മൈ മാന്‍ എന്നാണ് ലവ് ഇമോജിയോടെ ശുഭ്മാന്‍ ഗില്ലിന്‍റെ ചിത്രം പങ്കുവെച്ച് സാറ എക്സില്‍ കുറിച്ചത്.

എന്നാല്‍ എക്സിലെ ഓദ്യോഗിക അക്കൗണ്ടുകളെ സൂചിപ്പിക്കുന്ന ബ്ലൂ ടിക്ക് ഉണ്ടെങ്കിലും ഇത് സാറയുടെ അക്കൗണ്ട് തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം. കാരണം, എക്സില്‍ സാറയുടെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ട്. യഥാര്‍ത്ഥ അക്കൗണ്ടാണെന്ന തെറ്റിദ്ധാരണയില്‍ ഇവയ്ക്കെല്ലാം ലക്ഷക്കണക്കിന് പേര്‍ ഫോളോ ചെയ്യുന്നുമുണ്ട്. അതുകൊണ്ടുതന്നെ സാറ ഇത്രയും പരസ്യമായി തന്‍റെ പ്രണയം വെളിപ്പെടുത്തുമോ എന്നാണ് ആരാധകരുടെ സംശയം. എന്തായാലും ട്വീറ്റിപ്പോള്‍ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായ ഓടിക്കൊണ്ടിരിക്കുകയാണ്.

ബംഗാള്‍ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം, ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനലിനെ ബാധിക്കുമോ; മുംബൈയിലെ കാലാവസ്ഥാ പ്രവചനം

സാറയും ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്നും ഡേറ്റിംഗിലാണെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് സാറയുടെ ആശംസ എന്നതാണ് ശ്രദ്ധേയം. മുംബൈയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക പോരാട്ടം കാണാന്‍ സാറ ഗ്യാലറിയിലെത്തിയിരുന്നു. ഇന്ന് നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടം കാണാനും സാറ എത്തുമെന്നാണ് കരുതുന്നത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഗില്‍ 92 റണ്‍സെടുത്ത് സെഞ്ചുറിക്ക് അരികെ പുറത്തായപ്പോള്‍ നിരാശയോടെ മുഖം പൊത്തിയിരിക്കുന്ന സാറയുടെ ദൃശ്യങ്ങളും വൈറലായിരുന്നു.

Scroll to load tweet…

ശ്രീലങ്കക്കെതിരായ മത്സരത്തിന് മുമ്പ് ഇരുവരും മുംബൈയിലെ ഒരു റസ്റ്റോറന്‍റില്‍ നിന്ന് ഒരുമിച്ച് ഇറങ്ങിവരുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ബോളിവുഡ് നടിയായ സാറാ അലി ഖാനുമായാണ് ഗില്‍ ഡേറ്റ് ചെയ്യുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഗില്‍ ഡേറ്റ് ചെയ്യുന്ന സാറ താനല്ലെന്ന് സാറ അലി ഖാന്‍ കോഫി വിത്ത് കരണ്‍ ടോക് ഷോയില്‍ വ്യക്തമാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക