Asianet News MalayalamAsianet News Malayalam

ഏകദിന ക്രിക്കറ്റിലെ ഈ സമീപനത്തിന് 2023ലെ ലെ ലോകകപ്പില്‍ ഇന്ത്യ വലിയ വില നല്‍കേണ്ടിവരും: മൈക്കല്‍ വോണ്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ത്യക്കൊരു പാഠമാണ്. 40-ാം ഓവര്‍ വരെ സുരക്ഷിതമായി കളിച്ചാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന പാഠം.

Playing it safe for 40 overs might cost India the 2023 WC says Michael Vaughan
Author
Mumbai, First Published Mar 27, 2021, 5:42 PM IST

പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്കോര്‍ ഉയര്‍ത്തിയിട്ടും തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട നായകന്‍ മൈക്കല്‍ വോണ്‍. ഏകദിന ക്രിക്കറ്റില്‍ നാല്‍പതാം ഓവര്‍ വരെ സുരക്ഷിതമായി കളിച്ച് അവസാന 10 ഓവറില്‍ അടിച്ചു തകര്‍ക്കുക എന്ന ഇന്ത്യന്‍ സമീപനത്തില്‍ മാറ്റം വരുത്താന്‍ തയാറായില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ വലിയ വില നല്‍കേണ്ടി വരുമെന്ന് വോണ്‍ പറഞ്ഞു.

Playing it safe for 40 overs might cost India the 2023 WC says Michael Vaughan

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ത്യക്കൊരു പാഠമാണ്. 40-ാം ഓവര്‍ വരെ സുരക്ഷിതമായി കളിച്ചാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന പാഠം.  ഫ്ലാറ്റ് വിക്കറ്റില്‍  നടന്ന രണ്ടാം മത്സരത്തില്‍375 റണ്‍സിന് മുകളില്‍ ഇന്ത്യക്ക് സ്കോര്‍ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നു. അതിനുള്ള ബാറ്റിംഗ് കരുത്തും അവര്‍ക്കുണ്ട്. എന്നിട്ടും ഇന്ത്യ 336 റണ്‍സിലൊതുങ്ങി. ഇക്കാര്യത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിന്‍റെ സമീപനം കണ്ടു പഠിക്കണമെന്നും വോണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ കെ എല്‍ രാഹുല്‍ സെഞ്ചുറിയും റിഷഭ് പന്തും വിരാട് കോലിയും അര്‍ധസെഞ്ചുറികളും നേടിയെങ്കിലും പന്ത് മാത്രമാണ് 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തത്. അവസാനം ആഞ്ഞടിച്ച ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തു. എങ്കിലും ബാറ്റ്സ്മാന്‍മാര്‍ നിലയുറപ്പിക്കാന്‍ സമയമെടുക്കുന്നതും നാല്‍പതാം ഓവര്‍ വരെ സുരക്ഷിതമായി കളിക്കാന്‍ ശ്രമിക്കുന്നതും ഇന്ത്യന്‍ സ്കോറിംഗിനെ ബാധിക്കുന്നുണ്ടെന്ന് കണക്കുകളും വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios