ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് കത്തയച്ചത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ഇന്ത്യന്‍ സംസ്‌കാരം പിന്തടരുന്ന കുറച്ചുപേര്‍ക്കാണ് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചിട്ടുള്ളത്. 

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) തനിക്കയച്ച കത്ത് പങ്കുവഹിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ് (Jonty Rhodes). ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് കത്തയച്ചത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ഇന്ത്യന്‍ സംസ്‌കാരം പിന്തടരുന്ന കുറച്ചുപേര്‍ക്കാണ് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചിട്ടുള്ളത്.

റോഡ്‌സ് ഇന്ത്യയുമായുള്ള ബന്ധം പലപ്പോഴാണ് വ്യക്തമാക്കിയതാണ്. തന്റെ മകള്‍ക്ക് ഇന്ത്യ എന്ന് പേരിട്ട ജോണ്ടി റോഡ്‌സും ഇന്ത്യയും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മോദി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. താനും കുടുംബവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്നും ജോണ്ടി എഴുതിയിട്ടുണ്ട്. 

ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും ആഘോഷങ്ങളുടെയും കടുത്ത ആരാധകനായ ജോണ്ടി രാജ്യം അടിക്കടി സന്ദര്‍ശിക്കാറുണ്ട്. 2015ല്‍ ഒരു സകുടുംബ സന്ദര്‍ശന വേളയിലാണ് ഭാര്യ മെലാനി, മുംബൈയില്‍ വെച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇന്ത്യയില്‍ വച്ച് ജനിച്ചതിനാല്‍ ജോണ്ടി മകള്‍ക്ക് ഇന്ത്യയെന്ന് പേരിടുകയായിരുന്നു. ജോണ്ടിയുടെ ട്വീറ്റ് വായിക്കാം..

Scroll to load tweet…

വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലിനും മോദിയുടെ കത്ത് ലഭിച്ചിട്ടുണ്ട്. ഗെയ്ല്‍ ഇന്ത്യയ്ക്ക് ആശംസകളും അറിയിച്ചു. ഗെയ്‌ലിന്റെ ട്വീറ്റ്.

Scroll to load tweet…

 ഗെയ്ല്‍ ദീര്‍ഘകാലമായി ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരാളാണ്. അദ്ദേഹം ഐപിഎല്ലിനായി നിരവധി തവണ ഇന്ത്യയിലെത്തിയിട്ടുമുണ്ട്.