ഇന്ത്യയെ ലോകത്തിന്റെ നെറുകെയിലേക്ക് കൈപിടിച്ചുയര്‍ത്തിയതും നിങ്ങളാണ്. ലോകത്തിലെ മഹാന്മാരായ ക്രിക്കറ്റര്‍മാര്‍ക്കൊപ്പം നിങ്ങളുടെ പേരും ചാര്‍ത്തപ്പെടും.
ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് മോദി ആശംസകള്‍ അറിയിച്ചുകൊണ്ട് നീണ്ട കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ധോണി തന്റെ നന്ദി അറിയിച്ചത്. 16 വര്‍ഷത്തോളം ധോണിയുടെ ക്രിക്കറ്റ് ജീവിതത്തെ മോദി കത്തില്‍ പ്രത്യേകം ഓര്‍ത്തിരുന്നു.
രണ്ട് പേജുകളിലായി അടങ്ങുന്ന കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു... ''താങ്കളുടെ വിരമിക്കല്‍ തീരുമാനത്തില്‍ രാജ്യത്തെ 130 കോടി വരുന്ന ജനങ്ങള്‍ നിരാശയുണ്ട്. നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചത് അത്രത്തോളം മഹത്തായ ഓര്‍മകളാണ്. വിടപറയല്‍ അരും ചിന്തിക്കാത്ത വിധത്തില്‍ ഒരു ചെറിയ വീഡിയോയില്‍ ഒതുക്കിയെങ്കിലും അത്രത്തോളം മതിയായിരുന്നു നിങ്ങള്‍ എന്താണെന്ന് ഒരു ജനതയ്ക്ക് മനസിലാക്കാന്‍. രാജ്യത്തിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഓരാളാണ് നിങ്ങള്‍.

ഇന്ത്യയെ ലോകത്തിന്റെ നെറുകെയിലേക്ക് കൈപിടിച്ചുയര്‍ത്തിയതും നിങ്ങളാണ്. ലോകത്തിലെ മഹാന്മാരായ ക്രിക്കറ്റര്‍മാര്‍ക്കൊപ്പം നിങ്ങളുടെ പേരും ചാര്‍ത്തപ്പെടും. ലോകത്തെ മികച്ച ക്യാപ്റ്റന്‍, മികച്ച വിക്കറ്റ് കീപ്പര്‍, മികച്ച ബാറ്റ്‌സ്മാന്‍ എന്നിങ്ങനെയുള്ളവരുടെ പട്ടികയിലെല്ലാം താങ്കളുടെ പേരുണ്ടാവും. ഇന്ത്യയിലെ ചെറിയ പട്ടണത്തില്‍ നിന്നും വന്ന താങ്കള്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. കോടികളോളം വരുന്ന യുവാക്കള്‍ക്ക് പ്രചോദനമാണ് നിങ്ങളുടെ ക്രിക്കറ്റ് കരിയര്‍.'' ഇത്രയുമായിരുന്നു കത്തിലെ ഉള്ളടക്കം.

ധോണിയുടെ കുടുംബത്തെ കുറിച്ചും മോദി പ്രത്യേകം പറയുന്നുണ്ട്. ''ഇനിയുള്ള കാലം സാക്ഷിക്കും സിവയ്ക്കുമൊപ്പം ദീര്‍ഘകാലം സുഖകരകമായി ജീവിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. എന്റെ സ്‌നേഹാന്വേഷണം അവരെയും അറിയിക്കുക. അവരുടെ ത്യാഗവും പിന്തുണയും കൂടെ ഉണ്ടായതുകൊണ്ടാണ് താങ്കള്‍ക്ക് ഇത്രത്തോളം വിജയത്തിലെത്താന്‍ സാധിച്ചത്. നിങ്ങള്‍ സിവയ്‌ക്കൊപ്പം സമയം ചെലവിടുന്ന ഒരു ചിത്രം എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഒരു ടൂര്‍ണമെന്റിന്റെ വിജയാഘോഷ വേളയിലായിരുന്നത്. നിരവധിപേര്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് പാഠമാണ്.'' മോദി കത്തില്‍ പറഞ്ഞു.

ഇതിന് ധോണി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു... ''ഒരു കലാകാരന്‍, പട്ടാളക്കാരന്‍ അതുമല്ലെങ്കില്‍ കായികതാരം ഇവരെല്ലാം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. അവരുടെ കഠിനാധ്വാനവും ത്യാഗവും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്, അഭിന്ദിക്കപ്പെടേണ്ടതുണ്ട്. താങ്കളുടെ അഭിനന്ദനസന്ദേശത്തിന് നന്ദി.'' മോദിയുടെ ഔദ്യോഗിക അക്കൗണ്ട് മെന്‍ഷന്‍ ചെയ്തുകൊണ്ട് ധോണി ട്വിറ്ററില്‍ കുറിച്ചിട്ടു.
