കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയ്ക്ക് ഐപിഎല്‍ കലിക്കാന്‍ സാധിക്കില്ല. ബിസിസിഐ അംഗത്വമുള്ള താംബെ ദുബൈയില്‍ നടന്ന ടി10 ടൂര്‍ണമെന്റില്‍ അനുവാദമില്ലാതെ കളിച്ചതാണ് വിനയായത്. പുതിയ ഐപിഎല്‍ ചെയര്‍മാനായ ബ്രിജേഷ് പട്ടേല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തു.

അടിസ്ഥാന വിലയായ 20 രൂപയ്ക്കാണ് താരം കൊല്‍ക്കത്തയിലെത്തിയത്. 48വയസുകാരനായ താംബെ ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ താരമാണ്. ബിസിസിഐയില്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ക്ക് ടി20, ടി10 ലീഗുകളില്‍ കളിക്കാനുള്ള അനുവാദമില്ല. താംബ പുറത്താവുന്നതോടെ കൊല്‍ക്കത്തയ്ക്ക് മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. 

നേരത്തെ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കൊപ്പമുണ്ടായിരുന്നു താംബെ.