സിൽവർ, ഗ്രേ, വൈറ്റ് നിറങ്ങൾ ഇക്കുറി ഐ പി എൽ ടീമുകളുടെ ജഴ്സിയിൽ പാടില്ലെന്നാണ് ബി സി സി ഐ പറഞ്ഞതെന്ന് പഞ്ചാബ് കിംഗ്സ് ഉടമ വ്യക്തമാക്കി

മുംബൈ: ക്രിക്കറ്റ് ആരാധക‍ർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഐ പി എൽ പുതിയ സീസണിനായി. ഐ പി എൽ 2024 തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതും. അതിനിടയിലാണ് പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്‍റ ടീമിന്‍റെ ജഴ്സിയുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തൽ നടത്തി രംഗത്തെത്തിയത്. ഇക്കുറി 3 നിറങ്ങൾ ഒഴിവാക്കണമെന്ന് ഐ പി എൽ ടീമുകളോട് ബി സി സി ഐ ആവശ്യപ്പെട്ടെന്നാണ് പ്രീതി സിന്‍റ വെളിപ്പെടുത്തിയത്. ഇതിനുള്ള കാരണവും അവർ തന്നെ വ്യക്തമാക്കി.

പേര് ഏകാഗ്ര രോഹൻ മൂർത്തി, പ്രായം 4 മാസം, ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ! കാരണം മുത്തച്ഛൻ

സിൽവർ, ഗ്രേ, വൈറ്റ് നിറങ്ങൾ ഇക്കുറി ഐ പി എൽ ടീമുകളുടെ ജഴ്സിയിൽ പാടില്ലെന്നാണ് ബി സി സി ഐ പറഞ്ഞതെന്ന് പഞ്ചാബ് കിംഗ്സ് ഉടമ വ്യക്തമാക്കി. വെള്ളയും ചാരവും വെള്ളിയും നിറങ്ങൾക്ക് ബി സി സി ഐ വിലക്ക് കൽപ്പിക്കാൻ കാരണം മത്സരങ്ങൾക്ക് വെള്ള പന്തുകൾ ഉപയോഗിക്കുന്നതിനാലാണെന്നും പ്രീതി സിന്‍റ വിവരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം