Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പിച്ചുകളെ ഉഴുതുമറിച്ച പാടത്തോട് ഉപമിച്ച് മൈക്കല്‍ വോണ്‍

വോണിന്‍റെ പരിഹാസ പോസ്റ്റിനെതിരെ നിരവധി ആരാധകരാണ് കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് വമ്പരന്‍ തോല്‍വി വഴങ്ങിയിരുന്നു.

Preparations going well for the 4th Test Michael Vaughan shares hilarous picture
Author
Ahmedabad, First Published Mar 2, 2021, 5:26 PM IST

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സ്പിന്‍ പിച്ചുകളെക്കുറിച്ചുള്ള വിവാദം ബൗണ്ടറി കടക്കുന്നതിനിടെ ഇന്ത്യന്‍ പിച്ചുകളെ പരിഹസിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് മുന്‍ ഇംഗ്ലണ്ട് നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍. ഉഴുതു മറിച്ച പാടത്ത് ബാറ്റ് ചെയ്യുന്ന ചിത്രം പങ്കുവെച്ച മൈക്കല്‍ വോണ്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് നാലാം ടെസ്റ്റിനായുള്ള തയാറെടുപ്പ് എന്നാണ്.

വോണിന്‍റെ പരിഹാസ പോസ്റ്റിനെതിരെ നിരവധി ആരാധകരാണ് കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് വമ്പരന്‍ തോല്‍വി വഴങ്ങിയിരുന്നു. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റിനും അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റിനും സ്പിന്നര്‍മാരെ അമിതമായി സഹായിക്കുന്ന പൊടിപാറുന്ന പിച്ചൊരുക്കി എന്ന ആക്ഷേപം നിലനില്‍ക്കെയാണ് വോണിന്‍റെ പരിഹാസം.

Preparations going well for the 4th Test !! #OnOn #INDvENG

Posted by Michael Vaughan on Tuesday, 2 March 2021

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം മറ്റന്നാള്‍ അഹമ്മദാബാദില്‍ ആരംഭിക്കാനാരിക്കെ വോണ്‍ പങ്കുവെച്ച ചിത്രം ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രമ്ടും മൂന്നും ടെസ്റ്റ് ജയിച്ച് ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന ടെസ്റ്റ് സമനിലായാക്കിയാലും ഇന്ത്യക്ക് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബര്‍ത്തും ഉറപ്പിക്കാനാവും.

Follow Us:
Download App:
  • android
  • ios