ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താ കഴിയാതിരുന്ന പൃഥ്വിയെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
മുംബൈ: പ്രണയദിനത്തില്‍ 'ഭാര്യ'ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാക്ക് ആരാധകരുടെ വക ട്രോള്‍ മഴ. പ്രണയദിനത്തില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പൃഥ്വി പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. അവിവാഹിതനായ പൃഥ്വി നടി നിധി രവി തപാഡിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എഴുതിയത് സന്തോഷകരമായ പ്രണയദിനം എന്‍റെ ഭാര്യക്ക് എന്നായിരുന്നു. നിമിഷങ്ങള്‍ക്കകം പൃഥ്വി ഇന്‍സ്റ്റഗ്രാം സ്റ്റോറി പിന്‍വലിച്ചുവെങ്കിലും അതിന് മുമ്പെ ആരാധകര്‍ അത് ഏറ്റെടുത്തിരുന്നു. മുമ്പ് പുതുവര്‍ഷാഘോഷത്തിനിടെയും നിധി രവിക്കൊപ്പമുള്ള ചിത്രങ്ങള്‍ പൃഥ്വി ഷാ പങ്കുവെച്ചിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താ കഴിയാതിരുന്ന പൃഥ്വിയെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആസമിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി അടിച്ച പ്രകടനമാണ് ഒന്നരവര്‍ഷത്തെ ഇടവേളക്കുശേഷം പൃഥ്വിയെ വീണ്ടും ഇന്ത്യന്‍ ടീമിലെത്തിച്ചത്.
വെറുതെ വീമ്പടിച്ചിട്ട് കാര്യമില്ല, നാഗ്പൂരില്‍ ഓസ്ട്രേലിയ തകര്‍ന്നു തരിപ്പണമായെന്ന് ഓസീസ് പേസര്‍
2021 ജൂലൈയില്‍ ശ്രീലങ്കക്കെതിരെ ആണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യക്കായി കളിച്ചത്. അഞ്ച് ടെസ്റ്റില്‍ കളിച്ചിട്ടുള്ള 23കാരനായ പൃഥ്വി ഷാ പതിനെട്ടാം വയസിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 42.37 ശരാശരിയില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും സഹിതം 339 റണ്‍സാണ് പൃഥ്വി നേടിയത്. ആറ് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള പൃഥ്വി 189 റണ്‍സും നേടി. ഇന്ത്യക്കായി ഒരു ടി20യില്‍ മാത്രം കളിച്ച പൃഥ്വി പൂജ്യത്തിന് പുറത്തായി.
