ചാള്‍സ്‌ടൗണ്‍: കരീബിയൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന് ഓഗസ്റ്റ് 28ന് തുടക്കമാവും. സെപ്റ്റംബർ 19നാണ് ഫൈനൽ. ടൂർണമെന്റിലെ 33 മത്സരങ്ങളും ഒറ്റവേദിയിലാണ് നടക്കുക. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സാണ് നിലവിലെ ചാമ്പ്യൻമാർ. 50 ശതമാനം കാണികള്‍ക്ക് പ്രവേശനമുണ്ടാകും. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 

കൊവിഡ് കാരണം നിർത്തിവച്ച പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് മൽസരങ്ങൾ ജൂൺ ഒന്ന് മുതൽ അബുദാബിയിൽ തുടങ്ങും. ശേഷിക്കുന്ന 20 മത്സരങ്ങളും അബുദാബിയിലാവും നടക്കുക. യുഎഇയുടെ എല്ലാ അനുമതിയും കിട്ടിയെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. 14 മത്സരങ്ങള്‍ മാത്രമാണ് സീസണിൽ പൂർത്തിയായത്. 

ടൂർണമെന്റിൽ പങ്കെടുത്ത ആറ് താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാർച്ച് മാസത്തിലാണ് പിഎസ്‌എൽ നിർത്തിവച്ചത്. ജൂൺ 20നാണ് ഫൈനല്‍. 

'ക്യാപ്റ്റൻ സ്ഥാനം നിലനിർത്തുക മാത്രമായിരുന്നു ഗാംഗുലിയുടെ ലക്ഷ്യം'; ആഞ്ഞടിച്ച് ഗ്രെഗ് ചാപ്പൽ    

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona