2005 മുതൽ 2007 വരെ ഇന്ത്യയുടെ പരിശീലകനായിരുന്നു ഓസ്‌ട്രേലിയക്കാരനായ ചാപ്പൽ. 

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിക്കെതിരെ വിമർശനവുമായി മുൻ കോച്ച് ഗ്രെഗ് ചാപ്പൽ വീണ്ടും രംഗത്ത്. ഗാംഗുലി കഠിനാധ്വാനം ചെയ്യാന്‍ താത്പര്യമില്ലാത്ത ആളായിരുന്നു. ക്യാപ്റ്റൻ സ്ഥാനം നിലനിർത്തുക മാത്രമായിരുന്നു ഗാംഗുലിയുടെ ലക്ഷ്യമെന്നും ചാപ്പൽ ആരോപിച്ചു. 

2005 മുതൽ 2007 വരെ ഇന്ത്യയുടെ പരിശീലകനായിരുന്നു ഓസ്‌ട്രേലിയക്കാരനായ ചാപ്പൽ. നായകൻ ഗാംഗുലിയും ചാപ്പലും തമ്മിൽ ഭിന്നതയിലായിരുന്നു. ഗാംഗുലിക്ക് പകരം ദ്രാവിഡ് നായകനാവുന്നതും ഇക്കാലത്തായിരുന്നു. 2007 ലോകകപ്പിൽ ഇന്ത്യ ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെ ബിസിസിഐ ചാപ്പലിനെ ഒഴിവാക്കുകയായിരുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാദ കാലയളവുകളിലൊന്നായിരുന്നു ചാപ്പല്‍-ഗാംഗുലി ഭിന്നത. ഇതിനെ കുറിച്ച് സച്ചിനടക്കമുള്ള ചില താരങ്ങള്‍ പിന്നീട് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കേ നായകനാവാന്‍ ചാപ്പല്‍ തന്നെ സമീപിച്ചതിനെ കുറിച്ചായിരുന്നു ആത്മകഥയില്‍ സച്ചിന്‍ തുറന്നുപറഞ്ഞത്. 'സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍' എന്ന വിശേഷണമാണ് ചാപ്പലിന് ഹര്‍ഭജന്‍ സിംഗ് നല്‍കിയത്. 

ലോകകപ്പില്‍ രാഹുലിനെ കളിപ്പിക്കുന്നത് ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കും; പിന്തുണയുമായി മുന്‍ പാക് താരം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona