Asianet News MalayalamAsianet News Malayalam

ലോര്‍ഡ്‌സില്‍ ചരിത്രം തിരുത്തി രഹാനെ- പൂജാര സഖ്യം; 62 വര്‍ഷത്തെ റെക്കോഡ് പഴങ്കഥയായി

ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരിക്കുകയാണ് ഇന്ത്യന്‍ സഖ്യം. ഇരുവരും 100 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്.

Pujara and Rahane creates history in Lords test
Author
London, First Published Aug 16, 2021, 11:35 AM IST

ലണ്ടന്‍: ലോര്‍ഡ്‌സില്‍ പുതിയ റെക്കോഡിട്ട് ചേതേശ്വര്‍ പൂജാര- അജിന്‍ക്യ രഹാനെ കൂട്ടുകെട്ട്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരിക്കുകയാണ് ഇന്ത്യന്‍ സഖ്യം. ഇരുവരും 100 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 88 റണ്‍സായപ്പോള്‍ പുതിയ റെക്കോഡ് പിറന്നു.

1959ല്‍ ജയസിംഗ്‌റാവു ഘോര്‍പടെ- നരി കോണ്‍ട്രാക്റ്റര്‍ എന്നിവര്‍ സ്ഥാപിച്ച റെക്കോഡാണ് പൂജാര- രഹാനെ സഖ്യം മറികടന്നത്. ഇരുവരും 83 റണ്‍സാണ് നേടിയിരുന്നു. മുഹമ്മദ് അസറുദ്ദീന്‍- ദിലീപ് വെങ്‌സര്‍ക്കാര്‍ സഖ്യം മൂന്നാം സ്ഥാനത്തായി. 1986ല്‍ ഇരുവരും 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി- ദിനേശ് കാര്‍ത്തിക് സഖ്യം നാലാം സ്ഥാനത്തായി. 2007ല്‍ ഇരുവരും 59 റണ്‍സാണ് നേടിയത്. അഞ്ചാം സ്ഥാനത്ത് അസര്‍- വെങ്‌സര്‍ക്കാര്‍ സഖ്യം തന്നെയാണ്. 1990ല്‍ ഇരുവരും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രണ്ടാം ടെസ്റ്റില്‍ രഹാനെ- പൂജാര സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രഹാനെ 61ഉം പൂജാര 45 റണ്‍സും നേടി പുറത്തായി. ലോര്‍ഡ്‌സില്‍ ഒരുദിനേ ശേഷിക്കെ ഇന്ത്യ ആറിന് 181 എന്ന നിലയിലാണ്. 154 റണ്‍സിന്റെ ലീഡായി.

Follow Us:
Download App:
  • android
  • ios