ഓസ്ട്രേലിയക്കെതിരെ 22 ടെസ്റ്റിൽ അഞ്ച് സെഞ്ച്വറിയും പത്ത് അ‍ർധസെഞ്ച്വറിയും ഉൾപ്പെട 1931 റൺസാണ് പുജാര ഇതുവരെ നേടിയത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ 3000 റണ്‍സ് പിന്നിട്ട ഏക താരം സച്ചിനാണ്. 34 ടെസ്റ്റിൽ സച്ചിൻ നേടിയത് 3262 റണ്‍സ്. ലക്ഷ്മണ്‍ 2434 റണ്‍സും ദ്രാവിഡ് 2143 റണ്‍സും നേടിയിട്ടുണ്ട്.

ഇന്‍ഡോര്‍: ക്രിക്കറ്റില്‍ അപൂര്‍വ നേട്ടത്തിനരികെ ബാറ്റിംഗില്‍ ഇന്ത്യയുടെ വന്‍മതിലായ ചേതേശ്വര്‍ പൂജാര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ 2000 റൺസ് തികയ്ക്കുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് പുജാരയെ ഇന്‍ഡോറില്‍ കാത്തിരിക്കുന്നത്.

ദില്ലിയിൽ ഇന്ത്യയുടെ വിജയ റൺ നേടിയാണ് ചേതേശ്വർ പുജാര തന്‍റെ നൂറാം ടെസ്റ്റ് അനശ്വരമാക്കിയതെങ്കില്‍ ഇൻഡോറിൽ ഓസീസിനെതിരെ ക്രീസിലെത്തുമ്പോൾ പുജാരയെ മറ്റൊരു നാഴികക്കല്ല് കാത്തിരിക്കുന്നു. ഇന്‍ഡോര്‍ ടെസ്റ്റില്‍ 69 റൺസ് കൂടി നേടിയാൽ സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വി വിസ് എസ് ലക്ഷ്മൺ എന്നിവർക്ക് ശേഷം ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ 2000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാവും പുജാര.

ഓസ്ട്രേലിയക്കെതിരെ 22 ടെസ്റ്റിൽ അഞ്ച് സെഞ്ച്വറിയും പത്ത് അ‍ർധസെഞ്ച്വറിയും ഉൾപ്പെട 1931 റൺസാണ് പുജാര ഇതുവരെ നേടിയത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ 3000 റണ്‍സ് പിന്നിട്ട ഏക താരം സച്ചിനാണ്. 34 ടെസ്റ്റിൽ സച്ചിൻ നേടിയത് 3262 റണ്‍സ്. ലക്ഷ്മണ്‍ 2434 റണ്‍സും ദ്രാവിഡ് 2143 റണ്‍സും നേടിയിട്ടുണ്ട്.

കെ എല്‍ രാഹുലും മനുഷ്യനാണെന്ന് മറക്കരുത്; വെങ്കിടേഷ് പ്രസാദിന് മറുപടിയുമായി വീണ്ടും ഹര്‍ഭജന്‍

പൂജാരയ്ക്ക് പിന്നിലുള്ളത് വിരാട് കോലിയാണ്. 22 ടെസ്റ്റിൽ കോലി1758 റണ്‍സടിച്ചിട്ടുണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ മുന്നിൽ റിക്കി പോണ്ടിംഗാണ്. 29 ടെസ്റ്റിൽ 2555 റണ്‍സ്. സ്റ്റീവ് സ്മിത്ത് 16 ടെസ്റ്റിൽ 1813 റൺസും നേടിയിട്ടുണ്ട്. മൈക്കല്‍ ക്ലാര്‍ക്ക് 40 ഇന്നിംഗ്സില്‍ 2049 റണ്‍സ് നേടിയിട്ടുണ്ട്. മാത്യു ഹെയ്ഡന്‍(1888), വീരേന്ദര്‍ സെവാഗ്(1738) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-0ന് മുന്നിലെത്തിയ ഇന്ത്യ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയിരുന്നു.ഓസ്ട്രേലിയക്കെതിരെ നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് ജയം നേടിയ ഇന്ത്യ ദില്ലിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. നാഗ്പൂര്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി രോഹിത് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്.