എല്ലാം തുടങ്ങിയിടത്തു തന്നെ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും ക്രിക്കറ്റ് വളര്‍ത്തുകയും അതിനായി സംഭാവന ചെയ്യുകയുമാണ് തന്‍റെ പ്രാഥമിക ഉത്തരവാദിത്തമെന്ന് പുതിയ ചുമതല ഏറ്റെടുത്തശേഷം അശ്വിന്‍.

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണെങ്കിലും ആര്‍ അശ്വിന്‍റെ ഐപിഎല്‍ കരിയര്‍ തുടങ്ങിയത് ചെന്നൈ സൂപ്പര്‍ കിംഗ്സിലായിരുന്നു. 2008 മുതല്‍ 2015വരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന അശ്വിന്‍ പിന്നീട് പഞ്ചാബ് കിംഗ്സ് നായകനായും അവിടെ നിന്ന് രാജസ്ഥാന്‍ റോയല്‍സിലുമെത്തി. അടുത്ത ഐപിഎല്‍ സീസണ് മുമ്പ് മെഗാ താരലേലം നടക്കുന്നതിനാല്‍ രാജസ്ഥാന്‍ റോയല്‍സ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്ന് ഇനിയും വ്യക്തമാകാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ പുതിയ പദവി ഏറ്റെടുത്തിരിക്കുകയാണ് അശ്വിനിപ്പോള്‍.

പുതിയ പ്രതിഭകളെ വാര്‍ത്തെടുക്കാനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് അടുത്ത വര്‍ഷം തുടങ്ങുന്ന ഹൈ പെര്‍ഫോര്‍മൻസ് സെന്‍ററിന്‍ഛെ ഉത്തരവാദിത്തമാണ് അശ്വിന്‍ ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈ ടീം ഉടമകളായ ഇന്ത്യ സിമന്‍റ്സ് ആണ് അശ്വിനെ പുതിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നത്. അടുത്ത ഐപിഎല്‍ സീസണ് മുമ്പ് സെന്‍റര്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്.

ലോകകപ്പിന് തൊട്ടു മുമ്പ് പണം ഈടാക്കി ആരാധകര്‍ക്കൊപ്പം അത്താഴവിരുന്ന്, പാകിസ്ഥാന്‍ ടീമിനെതിരെ വിമര്‍ശനം

എല്ലാം തുടങ്ങിയിടത്തു തന്നെ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും ക്രിക്കറ്റ് വളര്‍ത്തുകയും അതിനായി സംഭാവന ചെയ്യുകയുമാണ് തന്‍റെ പ്രാഥമിക ഉത്തരവാദിത്തമെന്ന് പുതിയ ചുമതല ഏറ്റെടുത്തശേഷം അശ്വിന്‍ പറഞ്ഞു. അശ്വിനെ ഹൈ പെര്‍ഫോര്‍മൻസ് സെന്‍ററിന്‍റെ ചുമതല ഏല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥനും വ്യക്തമാക്കി. തമിഴ്നാടില്‍ നിന്നുള്ള ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അശ്വിനെന്നും കളിക്കുന്ന ഏത് ടീമിനൊപ്പമായാലും അശ്വിന്‍റെ പ്രതിബദ്ധതയും കളിയോടുള്ള സമര്‍പ്പണവും കളിയിലെ അറിവും പുതിയ ചുമതല ഏല്‍പ്പിക്കുന്നതിന് കാരണമായെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. പുതിയ പ്രതിഭകളെ കണ്ടെത്താനും അവരെ വളര്‍ത്തിയെടുക്കാനും അശ്വിനുള്ള കഴിവ് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.

അയാള്‍ ചെയ്തതും ശരിയല്ല, നിങ്ങളതിനെക്കുറിച്ച് ചോദിച്ചതും ശരിയല്ല, മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് രോഹിത്

ചെന്നൈ ടീമിനൊപ്പം പുതിയ ചുമതല ഏറ്റെടുത്തതോടെ അടുത്ത സീസണില്‍ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് വിട്ട് അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങളും സജീവമാണ്. മെഗാ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന 4 താരങ്ങള്‍ ആരൊക്കെയാകുമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക