ചെന്നൈ: ഇന്ത്യയില്‍ കൊവിഡ് 19 വ്യാപനം വർധിക്കുകയാണ്. കൊവിഡിനെതിരായ ജാഗ്രതാ പ്രവർത്തനങ്ങളിലാണ് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പടെയുള്ളവർ. ഇതിനായി വ്യത്യസ്ത പാതയാണ് ഇന്ത്യന്‍ സ്പിന്നർ രവിചന്ദ്ര അശ്വിന്‍ സ്വീകരിച്ചത്. 

കൊവിഡ് 19 ജാഗ്രതാ സന്ദേശം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനായി തന്‍റെ ട്വിറ്റർ അക്കൌണ്ടിന്‍റെ പേരുമാറ്റി അശ്വിന്‍. 'lets stay indoors India' എന്നാണ് അശ്വിന്‍റെ അക്കൌണ്ടിന്‍റെ ഇപ്പോഴത്തെ പേര്. 

ഞായറാഴ്‍ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനതാ കർഫ്യൂവിനെ പ്രശംസിച്ച് അശ്വിന്‍ രംഗത്തെത്തിയിരുന്നു. ജനതാ കർഫ്യൂ പ്രാവർത്തികമാക്കാന്‍ നിരവധി കായിക താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 

രാജ്യത്ത് ഇതുവരെ 467 പേർക്ക് കൊവിഡ് 19 പിടിപെട്ടപ്പോള്‍ ഒന്‍പത് പേർ മരണപ്പെട്ടു. ലോകത്ത് ഇതുവരെ മൂന്നരലക്ഷത്തിലധികം പേരാണ് കെവിഡ് ബാധിതർ. ഇതുവരെ 15000 പേർക്ക് ജീവന്‍ നഷടമായി.