Asianet News MalayalamAsianet News Malayalam

കമ്മിന്‍സിനെ മറികടന്നു; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിക്കറ്റ് നേട്ടക്കാരില്‍ അശ്വിന്‍ ഒന്നാമന്‍

ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് വിക്കറ്റ് നേടിയതോടെയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഒന്നാമനായത്. 14 ടെസ്റ്റില്‍ നിന്ന് 71 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്.

R Ashwin surpasses Pat Cummins in Test Championship most wickets table
Author
Southampton, First Published Jun 23, 2021, 10:47 PM IST

സതാംപ്ടണ്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന താരമായി ആര്‍ അശ്വിന്‍. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് വിക്കറ്റ് നേടിയതോടെയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഒന്നാമനായത്. 14 ടെസ്റ്റില്‍ നിന്ന് 71 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെയാണ് അശ്വിന്‍ മറികടന്നത്. 70 വിക്കറ്റാണ് കമ്മിന്‍സിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

ചാംപ്യന്‍ഷിപ്പില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട് അശ്വിന്‍. സഹതാരം അക്‌സര്‍ പട്ടേല്‍, ഓസ്്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണും നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇക്കാര്യത്തില്‍ കിവീസ് പേസര്‍ കെയ്ന്‍ ജൈമിസണാണ് ഒന്നാമന്‍. അഞ്ച് തവണ താരം അഞ്ച് വിക്കറ്റ് നേട്ട്ം കൊയ്തു. 

ഇന്ന് കിവീസ് ഓപ്പണര്‍മാരായ ടോം ലാതം, ഡെവോണ്‍ കോണ്‍വെ എന്നിവരെയാണ് അശ്വിന്‍ ഇന്ന് പുറത്താക്കിയത്. ടെസ്റ്റില്‍ ഒരു വിക്കറ്റ് കൂടി നേടിയാല്‍ പാക് ഇതിഹാസം വസിം അക്രമിന്റെ 414 ടെസ്റ്റ് വിക്കറ്റിനൊപ്പമെത്താം. ഹര്‍ഭജന്‍ സിംഗിന്റെ 417നൊപ്പമെത്താന്‍ മൂന്ന് വിക്കറ്റ്് കൂടി മതി. 

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയത്തിനരികെയാണ് ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് പിന്തുടരുന്ന കിവീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. ഇനി 28 റണ്‍സ് കൂടിയാണ് ജയിക്കാന്‍ വേണ്ടത്. കെയ്ന്‍ വില്യംസണ്‍ (32), റോസ് ടെയ്‌ലര്‍ (38) എന്നിവരാണ് ക്രീസില്‍.

Follow Us:
Download App:
  • android
  • ios