വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേട്ടമുണ്ടാക്കിയ ഒരു ഇന്ത്യന്‍ താരമാണ് അജിന്‍ക്യ രഹാനെ. 18 മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേട്ടമുണ്ടാക്കിയ ഒരു ഇന്ത്യന്‍ താരമാണ് അജിന്‍ക്യ രഹാനെ. 18 മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രഹാനെ രണ്ടാമതുണ്ട്. എന്നാലിപ്പോള്‍ രഹാനെ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു കാരണത്താലാണ്. 

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ട്രോളാണ് അതിന് കാരണം. ട്വിറ്ററിലായിരുന്നു അശ്വിന്റെ ട്രോള്‍. ഇന്ത്യയുടെ പരമ്പര നേട്ടത്തിന് ശേഷം രഹാനെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിങ്ങനെയായിരുന്നു.. ''ടീമിന് വേണ്ടി സംഭാവന ചെയ്യുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. പരമ്പര ജയിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷം.'' എന്നാല്‍ വിജയം കഴിഞ്ഞ് ഏറെ സമയം കഴിഞ്ഞാണ് രഹാനെയുടെ ട്വീറ്റെത്തിയത്.

Scroll to load tweet…

ഇതിന് മറുപടിയുമായി അശ്വിനെത്തി. അശ്വിന്‍ ട്വീറ്റില്‍ ചോദിക്കുന്നതിങ്ങനെ... ''എഴുന്നേറ്റോ..? കോഫി വേണോ..?'' എന്നാണ് അശ്വിന് പരിഹാസത്തോടെ ചോദിക്കുന്നത്. മറുപടിയുമായി നിരധവി ആരാധകരാണ് എത്തിയത്.

Scroll to load tweet…