ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് നാളെ ബെംഗളൂരു ചിന്നസ്വമി സ്റ്റേഡിയത്തില്‍ തുടക്കമാകും.

ബെംഗളൂരു:ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് നാളെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കമാകുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയശേഷമാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നതെങ്കില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി(0-2) വഴങ്ങിയാണ് കിവീസ് വരുന്നത്.

എന്നാൽ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡിന് വെല്ലുവിളി ഉയര്‍ത്തുക ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയോ, വിരാട് കോലിയോ, ജസപ്രീത് ബുമ്രയോ ഒന്നുമായിരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര. മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പരമ്പരയില്‍ കിവീസിന് ഭീഷണിയാകുന്ന ഇന്ത്യൻ താരങ്ങളെക്കുറിച്ച് രചിന്‍ രവീന്ദ്ര പേരെടുത്ത് പറഞ്ഞത്.

പാകിസ്ഥാന്‍ വീണു, ഒപ്പം ഇന്ത്യയെയും പുറത്താക്കി; വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് സെമിയില്‍

തുടര്‍ച്ചയായി മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുന്ന രണ്ട് ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്. മറ്റാരുമല്ല, അശ്വിനും ജഡേജയും, ലോകോത്തര സ്പിന്നര്‍മാരെന്നതിലുപരി ലോക ക്രിക്കറ്റിലെ ഏറ്റവും വിജയിച്ച ബൗളിംഗ് സഖ്യം കൂടിയാണ് അവര്‍. ഒപ്പം അവര്‍ക്ക ബാറ്റ് ചെയ്യാനും കഴിയുമെന്നത് ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ കടുപ്പമാക്കുന്നു.അശ്വിനും ജഡേജയുമായുള്ള പോരാട്ടം പരമ്പരയില്‍ കിവീസ് താരങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാവുമെന്നും രചിന്‍ രവീന്ദ്ര പറഞ്ഞു.

വരാനിരിക്കുന്നതിന്‍റെ വലിയ സൂചനയോ?,'ബെംഗളൂരു ബോയ്സിന്‍റെ' ചിത്രം പങ്കുവെച്ച് ആർസിബി; കിംഗിനൊപ്പം കെ എൽ രാഹുലും

ഇന്ത്യൻ സാഹചര്യങ്ങളില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഐപിഎല്ലിലും കഴിഞ്ഞ വര്‍ഷത്തെ ഏദിന ലോകകപ്പിലും ഇന്ത്യയില്‍ കളിച്ചത് വ്യക്തിപരമായി തനിക്ക് ഏറെ ഗുണം ചെയ്യുമെന്നും രചിന്‍ രവീന്ദ്ര പറഞ്ഞു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറി നേടിയ അശ്വിന്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുമെടുത്ത് പരമ്പരയുടെ താരമായിരുന്നു. ജഡേജയാകട്ടെ പരമ്പരയില്‍ 300 വിക്കറ്റ് നേട്ടം പിന്നിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക