1997ല്‍ ഇന്ത്യക്കെതിരെ നടന്ന ഏകദിന മത്സരത്തിലെ സംഭവത്തിന്‍റെ പേരിലാണ് ഡൊണാള്‍ഡ് ഇപ്പോള്‍ മാപ്പു പറഞ്ഞത്. അന്ന് ദ്രാവിഡിനെ സ്ലെഡ്ഡ് ചെയ്ത ആ സംഭവം താന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാലും അന്ന് താന്‍ ഇത്തിരി കടന്നുപോയെന്നും ഡൊണാള്‍ഡ് പറഞ്ഞു.

ധാക്ക: പണ്ട് ചീത്തവിളിച്ചതിന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോട് പരസ്യമായി മാപ്പുപറഞ്ഞ് ബംഗ്ലാദേശിന്‍റെ ബൗളിംഗ് പരിശീലകന്‍ കൂടിയായ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം അലന്‍ ഡൊണാള്‍ഡ്. ടെലിവിഷന്‍ ചര്‍ച്ചയിലാണ് പണ്ട് നടന്ന സംഭവം ഡൊണാള്‍ഡ് ഓര്‍ത്തെടുത്ത് ഖേദം പ്രകടിപ്പിച്ചത്. മാപ്പ് പറഞ്ഞതിനൊപ്പം ദ്രാവിഡിനെ അത്താഴവിരുന്നിനും ഡൊണാള്‍ഡ് ക്ഷണിച്ചു

എന്നാല്‍ ഡൊണാള്‍ഡിന്‍റെ ഖേദപ്രകടനം ഉപാധിയോടെ സ്വീകരിക്കുന്നുവെന്ന് പറഞ്ഞ ദ്രാവിഡ് അത്താഴവിരുന്നില്‍ പങ്കെടുക്കുമ്പോള്‍ ഹോട്ടല്‍ ബില്ല് ഡൊണാള്‍ഡ് കൊടുക്കണമെന്നാണ് ഉപാധിയെന്നും വ്യക്തമാക്കി. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഡൊണാള്‍ഡിന്‍റെ മാപ്പു പറച്ചിലും ദ്രാവിഡിന്‍റെ മറുപടിയും എത്തിയത്.

1997ല്‍ ഇന്ത്യക്കെതിരെ നടന്ന ഏകദിന മത്സരത്തിലെ സംഭവത്തിന്‍റെ പേരിലാണ് ഡൊണാള്‍ഡ് ഇപ്പോള്‍ മാപ്പു പറഞ്ഞത്. അന്ന് ദ്രാവിഡിനെ സ്ലെഡ്ജ് ചെയ്ത ആ സംഭവം താന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാലും അന്ന് താന്‍ ഇത്തിരി കടന്നുപോയെന്നും ഡൊണാള്‍ഡ് പറഞ്ഞു. അന്ന് സച്ചിനും ദ്രാവിഡും ചേര്‍ന്ന് ഞങ്ങളെ അടിച്ചു പറത്തിയതിന്‍റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്. പക്ഷെ ഇപ്പോള്‍ ആ സംഭവത്തില്‍ എനിക്ക് ഖേദമുണ്ട്.

കുല്‍ദീപും സിറാജും എറിഞ്ഞിട്ടു; ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്

എന്‍റെ സുഹൃത്ത് കൂടിയായ ദ്രാവിഡ് ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍ അദ്ദേഹത്തോട് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. അദ്ദേഹത്തോട് എനിക്ക് എല്ലായ്പ്പോഴും ബഹുമാനമെയുള്ളു. അന്ന് അദ്ദേഹത്തിന്‍റെ വിക്കറ്റ് കിട്ടാനായി ചെയ്ത വിലകുറഞ്ഞ ചില കാര്യങ്ങളാണ് അതൊക്കെ. പക്ഷെ എന്തൊരു മനുഷ്യനും കളിക്കാരനുമാണ് അദ്ദേഹം. ദ്രാവിഡ് നിങ്ങളിത് കേള്‍ക്കുന്നുണ്ടെങ്കില്‍ ഒരു ദിവസം വൈകുന്നേരം നമുക്ക് ഒരുമിച്ച് ഇരിക്കാം-ഡൊണാള്‍ഡ് പറഞ്ഞു.

YouTube video player

സോണി സ്പോര്‍ട്സിന് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ഡൊണാള്‍ഡിന്‍റെ ക്ഷമാപണത്തിന്‍റെ വീഡിയോ കാണിച്ചുകൊടുത്തപ്പോഴാണ് മാപ്പ് താന്‍ സ്വീകരിക്കമെന്നും എന്നാല്‍ വൈകിട്ട് അത്താഴത്തിന്‍റെ ബില്ല് ഡൊണാള്‍ഡ് കൊടുക്കണമെന്നും ദ്രാവിഡ് തമാശ് പറഞ്ഞത്. ഇന്ത്യന്‍ ടീമിന്‍റെ പരിശലകനായ ദ്രാവിഡും ബംഗ്ലാദേശിന്‍റെ ബൗളിംഗ് പരിശീലകനായ ഡൊണാള്‍ഡും ഇപ്പോള്‍ ചിറ്റഗോറത്തില്‍ ഇരു ടീമുകള്‍ക്കുമൊപ്പമുണ്ട്.