വരുന്ന ലോകകപ്പില്‍ എം.എസ് ധോണി കളിക്കണമെന്ന് പറയുന്നവരാണ് മിക്ക ക്രിക്കറ്റ് ആരാധകരും. എന്നാല്‍ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ടീമില്‍ വേണമെന്ന് വാദിക്കുന്നവരുമുണ്ട്.

ബംഗളൂരു: വരുന്ന ലോകകപ്പില്‍ എം.എസ് ധോണി കളിക്കണമെന്ന് പറയുന്നവരാണ് മിക്ക ക്രിക്കറ്റ് ആരാധകരും. എന്നാല്‍ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ടീമില്‍ വേണമെന്ന് വാദിക്കുന്നവരുമുണ്ട്. പന്തിന്റെ കാര്യം ഉറപ്പില്ലെങ്കിലും ധോണി ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ധോണി മോശം ഫോമില്‍ കളിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് പന്തിനെ ടീമിലെടുക്കണമെന്നുള്ള അഭിപ്രായം വന്നത്. ഇത്തരം താരതമ്യങ്ങളോട് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും അണ്ടര്‍ 19 ദേശീയ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്.

ദ്രാവിഡ് തുടര്‍ന്നു... ധോണിക്ക് ഒരുപാട് മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട്. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നു. പന്ത് വളര്‍ന്നുവരുന്ന താരമാണ്. അയാള്‍ക്ക് കഴിവുണ്ടെന്നും ദ്രാവിഡ്. 

രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ ടീമില്‍ വേണമെന്ന് തോന്നുകയാണെങ്കില്‍ ഇരുവരെയും ലോകകപ്പ് ടീമിലെടുക്കാം. മികച്ച 15 പേര്‍ ലോകകപ്പിന് പോകുമെന്നും ദ്രാവിഡ് വ്യക്തമാക്കി.