ഏറ്റവും ഉയര്‍ന്ന റണ്‍സുള്ള കൂട്ടുകെട്ടുണ്ടാക്കിയത് ജഡേജ- ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ്. 2020ല്‍ കാന്‍ബറില്‍ 150 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. സഖ്യം പുറത്തായിരുന്നില്ല. 1999ല്‍ റോബിന്‍ സിംഗ്- സദഗോപന്‍ രമേശ് സഖ്യം 123 റണ്‍സെടുത്തിരുന്നു.
മുംബൈ: ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് പിന്നാലെ കെ എല്‍ രാഹുല്‍- രവീന്ദ്ര ജഡേജ സഖ്യം നേട്ടങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഇരുവരും 108 റണ്‍സാണ് മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ കൂട്ടിചേര്‍ത്തത്. ആറാം വിക്കറ്റിലെ ഈ കൂട്ടുകെട്ട് തന്നെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓസ്‌ട്രേലിയക്കെതിരെ നാലാം തവണ മാത്രമാണ് ആറാം വിക്കറ്റില്‍ ഇന്ത്യന്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്.
ഏറ്റവും ഉയര്‍ന്ന റണ്‍സുള്ള കൂട്ടുകെട്ടുണ്ടാക്കിയത് ജഡേജ- ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ്. 2020ല്‍ കാന്‍ബറില്‍ 150 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. സഖ്യം പുറത്തായിരുന്നില്ല. 1999ല്‍ റോബിന്‍ സിംഗ്- സദഗോപന്‍ രമേശ് സഖ്യം 123 റണ്‍സെടുത്തിരുന്നു. കൊളംബോയിലായിരുന്നു മത്സരം. 2017ല്‍ ചെന്നൈയില്‍ ഹാര്‍ദിക്- എം എസ് ധോണി സഖ്യം 118 റണ്‍സ് നേടി. ഇപ്പോല്‍ രാഹുല്‍- ജഡേജ സഖ്യവും. അതേസമയം, അഞ്ചാം നമ്പറില്‍ മികച്ച പ്രകടനമാണ് രാഹുലിന്റേത്. ഏകദിനത്തില്‍ ഇതുവരെ ഏഴ് ഇന്നിംഗ്‌സുകളാണ് രാഹുല്‍ കളിച്ചത്. 280 റണ്‍സാണ് സമ്പാദ്യം. 56 റണ്‍സ് ശരാശരിയിലാണ് ഈ നേട്ടം. സ്‌ട്രൈക്ക് റേറ്റ് 83.08. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ നേടിയ 75 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികളും രാഹുല്‍ നേടി.
മുംബൈയില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഓസീസ് 188ന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിരയില്‍ മിച്ചല്‍ മാര്‍ഷ് (81) മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ഇഷാന്‍ കിഷനാണ് (3) ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന് അവസരം മുതലാക്കാനായില്ല. എട്ട് പന്ത് മാത്രമായിരുന്നു ഇഷാന്റെ ആയുസ്. സ്‌റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അഞ്ചാം ഓവറില്‍ കോലിയും സൂര്യയും മടങ്ങി. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശുഭ്മാന്‍ ഗില്ലിനെ (20) സ്റ്റാര്‍ക്ക് ലബുഷെയ്‌നിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാലിന് 39 എന്ന നിലയിലായി ഇന്ത്യ.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ (25)- രാഹുല്‍ സഖ്യമാണ് തകര്‍ച്ച ഒഴിവാക്കിയത്. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക്കിനെ പുറത്താക്കി കാമറൂണ്‍ ഗ്രീന്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. അഞ്ചിന് 83 എന്ന നിലയിലേക്ക് ഓസീസ് വീണെങ്കിലും രാഹുല്‍- ജഡേജ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 108 റണ്‍സ് കൂട്ടിചേര്‍ത്തു. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ജഡേജ അഞ്ച് ഫോര്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
വിമര്‍ശകരേ വായടക്കൂ! പരിഹാസത്തിന് പിന്നാലെ കെ എല്‍ രാഹുലിനോട് ക്ഷമ ചോദിച്ച് സോഷ്യല്‍ മീഡിയ
