രാഹുല്‍ ബാറ്റിംഗിനെത്തുമ്പോള്‍ നാലിന് 39 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ (25)- രാഹുല്‍ സഖ്യമാണ് തകര്‍ച്ച ഒഴിവാക്കിയത്. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു.
മുംബൈ: ഓസ്ട്രലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് കെ എല്‍ രാഹുല്‍ 91 പന്തില്‍ പുറത്താവാതെ നേടിയ 75 റണ്‍സായിരുന്നു. മുന്‍നിരതാരങ്ങള്‍ കളി മറന്നപ്പോഴാണ് രാഹുല്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ (69 പന്തില്‍ 45) നല്‍കിയ പിന്തുണ വിജയത്തില്‍ നിര്‍ണായമായി. ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടടനത്തിന്റെ പേരില്‍ പഴി കേള്‍ക്കുന്ന താരമാണ് രാഹുല്‍. അതിനിടെയാണ് രാഹുലിന്റെ മിന്നുന്ന പ്രകടനം.
നേരത്തെ വിക്കറ്റിന് പിന്നിലം തകര്‍പ്പന്‍ പ്രകടനമായിരുന്നു രാഹുലിന്റേത്. താരം രണ്ട് ക്യാച്ചെടുത്തിരുന്നു. അതില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനെടുത്ത ക്യാച്ച് ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിലെ വഴിത്തിരിവായിരുന്നു ക്യാച്ച്. ഓസീസ് ഒന്നിന് 77 എന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴാണ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ വലത്തോട്ട് ഡൈവ് ചെയ്ത് രാഹുല്‍ കയ്യിലൊതുക്കുന്നത്.
രാഹുല്‍ ബാറ്റിംഗിനെത്തുമ്പോള്‍ നാലിന് 39 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ (25)- രാഹുല്‍ സഖ്യമാണ് തകര്‍ച്ച ഒഴിവാക്കിയത്. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക്കിനെ പുറത്താക്കി കാമറൂണ്‍ ഗ്രീന്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി.
അഞ്ചിന് 83 എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും രാഹുല്‍- ജഡേജ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 108 റണ്‍സ് കൂട്ടിചേര്‍ത്തു. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ജഡേജ അഞ്ച് ഫോര്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ രാഹുലിനെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. മധ്യനിരയില്‍ വിശ്വസ്ഥനായിരിക്കുകയാണ് രാഹുലെന്നാണ് ട്വീറ്റുകള്‍ പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...
