ടെസ്റ്റ് പരമ്പര 2-1ന് നേടിയശേഷമാണ് ഇന്ത്യ നാളെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനാല്‍ നാളെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക. രോഹിത്തിന്‍റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ ഓപ്പണറായി ശുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര നാളെ മുംബൈയില്‍ തുടങ്ങാനിരിക്കെ ആദ്യ മത്സരത്തിന് മഴ ഭീഷണി. മുംബൈയില്‍ ഇന്നും നാളെയും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നുമാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

വ്യാഴാഴ്ചയും മത്സരദിവസമായ വെള്ളിയാഴ്ചയും മഹാരാഷ്ട്രയിലെ ഭൂരിഭാഗം പ്രദേശത്തും ഇടിയോട് കൂടിയ നേരിയ മഴയോ ശരാശരി മഴയോ പെയ്യുമെന്നും 30-മുതല്‍ 40 കിലോ മീറ്റര്‍വരെ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും പ്രാദേശിക കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിക്കുന്നു. മത്സരദിവസത്തെ പരമാവധി ചൂട് 32 ഡിഗ്രി ആയിരക്കുമെന്നും വൈകുന്നേരങ്ങളില്‍ ഇത് 29 ഡിഗ്രിയായി കുറയാമെന്നും പ്രവചനത്തില്‍ പറയുന്നു.

Scroll to load tweet…

ടെസ്റ്റ് പരമ്പര 2-1ന് നേടിയശേഷമാണ് ഇന്ത്യ നാളെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനാല്‍ നാളെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക. രോഹിത്തിന്‍റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ ഓപ്പണറായി ശുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം, വാംഖഡെയില്‍ റണ്ണൊഴുകുമോ, ടോസ് നിര്‍ണായകം; പിച്ച് റിപ്പോര്‍ട്ട്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടിയ വിരാട് കോലിക്ക് ന്യൂിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ പക്ഷെ തിളങ്ങാനായിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും നിറം മങ്ങിയ വിരാട് കോലി അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്.

Scroll to load tweet…

ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങിയ കെ എല്‍ രാഹുലിന് നാളെ മധ്യനിരയില്‍ അവസരം ലഭിക്കും. ടെസ്റ്റ് ടീമിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ഏകദിന ടീമിലും സ്ഥാനം നിലനിര്‍ത്താന്‍ രാഹുലിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇത്.