Asianet News MalayalamAsianet News Malayalam

സഞ്ജു കസറുമോ? ജോ റൂട്ടിനെ എവിടെ കളിപ്പിക്കും? രാജസ്ഥാന്‍ റോയല്‍സിന് സാധ്യതയുണ്ട്! കൂടെ പ്രശ്‌നങ്ങളും

സഞ്ജുവും ജോസ് ബടലറുമാണ് ടീമിന്റെ ബാറ്റിംഗ് കരുത്ത്. ഇരുവരില്‍ ഒരാള്‍ ക്രീസില്‍ നിന്ന് സ്‌കോര്‍ബോര്‍ഡില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കും. ആഭ്യന്തര സീസണില്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തെടുത്ത ഫോം ഐപിഎല്ലില്‍ ടീമിന് ഗുണം ചെയ്യും.

Rajasthan Royals team analysis and probable eleven for ipl season saa
Author
First Published Mar 28, 2023, 3:58 PM IST

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ അത്ഭുത പ്രകടനം നടത്തിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണിന് കീഴിലിറങ്ങിയ രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനോടാണ് ടീം പരാജയപ്പെട്ടത്. പ്ലേ ഓഫ് പോലും കാണില്ലെന്ന് കരുതിയിടത്ത് നിന്ന് ടീം ഫൈനല്‍ വരെയെത്തി. സഞ്ജുവിന് പുറമെ, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍ തുടങ്ങിയവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പുതിയ സീസണിന് ഒരുങ്ങുമ്പോള്‍ സമ്മര്‍ദ്ദമുണ്ടെന്ന് സഞ്ജു തന്നെ സമ്മതിച്ച് കഴിഞ്ഞു. എങ്കിലും ഗംഭീര പ്രകടനം പുറത്തെടുക്കാനാവുമെന്ന് തന്നെയാണ് താരത്തിന്റെ വിശ്വാസം. കൂട്ടിന് കുമാര്‍ സംഗക്കാരയുടെ തന്ത്രങ്ങളും ജോ റൂട്ട്, ജോസ് ബട്‌ലര്‍ എന്നിവരുടെ പരിചയസമ്പത്തുമുണ്ട്. ആദ്യ മത്സരത്തിനിറങ്ങുമുമ്പ് ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ പരിശോധിക്കാം...

ബാറ്റിംഗ് 

സഞ്ജുവും ജോസ് ബടലറുമാണ് ടീമിന്റെ ബാറ്റിംഗ് കരുത്ത്. ഇരുവരില്‍ ഒരാള്‍ ക്രീസില്‍ നിന്ന് സ്‌കോര്‍ബോര്‍ഡില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കും. ആഭ്യന്തര സീസണില്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തെടുത്ത ഫോം ഐപിഎല്ലില്‍ ടീമിന് ഗുണം ചെയ്യും. ദേവ്ദത്ത് പടിക്കലിനേക്കാള്‍ പരിഗണന ജയ്‌സ്വാളിന് ലഭിക്കും. ബട്‌ലര്‍ക്കൊപ്പം ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്യും. സഞ്ജു മൂന്നാമന്‍. നാലാം സ്ഥാനത്തിനായി ജോ റൂട്ടും ഷിംറോണ്‍ ഹെറ്റ്മയെറും മത്സരിക്കേണ്ടി വരും. ടി20 സ്‌പെഷ്യലിസ്റ്റ് എന്ന പരിഗണന ഹെറ്റ്മയെര്‍ക്ക് ലഭിക്കും. ഈ സീസണില്‍ ടീമിലെത്തിയ ജേസണ്‍ ഹോള്‍ഡര്‍ ടീമിന് ബാലന്‍സ് നല്‍കും. റിയാന്‍ പരാഗിന് ആഭ്യന്തര സീസണിലെ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ടീം വേറെ ലെവലാവും. വാലറ്റത്ത് ആര്‍ അശ്വിന്‍, നവ്ദീപ് സൈനി എന്നിവരും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ളവര്‍. 

ബൗളിംഗ്

രണ്ട് ലോകോത്തര സ്പിന്നര്‍മാര്‍ ടീമിലുണ്ട്. ആര്‍ അശ്വിനും യൂസ്‌വേന്ദ്ര ചാഹലും. ആരെങ്കിലും ഒരാള്‍ ഫോം ഔട്ടായാല്‍ പകരക്കാരനായി ആഡം സാംപയും ടീമിലുണ്ട്. പേസര്‍മാരിലും വൈവിദ്യങ്ങളുണ്ട്. ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിന് ടീമില്‍ സ്ഥാനമുറപ്പാണ്. നാലാം ഓവര്‍സീസ് പ്ലെയറായിട്ടായിരിക്കും ബോള്‍ട്ട് എത്തുക. സഹായത്തിന് ജേസണ്‍ ഹോള്‍ഡറുണ്ടാവും. ഒബേദ് മക്കോയ് ടീമിലുണ്ടെങ്കിലും പരിക്ക് കാരണം അദ്ദേഹത്തിന് തുടക്കത്തിലെ മത്സരങ്ങള്‍ന നഷ്ടമാവും. ഇന്ത്യന്‍ പേസര്‍മാരായ കുല്‍ദീപ് സെന്‍, നവ്ദീപ് സൈനി, സന്ദീപ് ശര്‍മ എന്നിവരേയും പ്ലെയിംഗ് ഇലവനില്‍ പരിക്ഷിക്കാം.

ദൗര്‍ബല്യം

രാജസ്ഥാന്‍ കഴിഞ്ഞ സീസണില്‍ പ്രധാമായും ആശ്രയിച്ചത് സഞ്ജുവിനേയും ബട്‌ലറേയുമാണ്. അതുതന്നെയാണ് പ്രധാന പ്രശ്‌നം. സഞ്ജുവിനാവട്ടെ സീസണ്‍ നിര്‍ണായകമാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കൂ. പ്രസിദ്ധ് കൃഷ്ണയുടെ പരിക്ക് രാജസ്ഥാനെ സാരമായി ബാധിച്ചേക്കും. അതേസമയം, പരിക്കിന്റെ പിടിയിലുള്ള ഒബേദ് മക്കോയിക്ക് തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുന്നതും ടീമിന് ക്ഷീണം ചെയ്യും. മധ്യനിര ബാറ്റിംഗാണ് ടീമിന്റെ പ്രധാന പ്രശ്‌നം. സഞ്ജു മൂന്നാത് കളിച്ചാല്‍ പിന്നീട് വരാനുള്ളത് ഹെറ്റ്മയെര്‍, പരാഗ്, ഹോള്‍ഡര്‍ തുടങ്ങിയ താരങ്ങളാണ്. ഇതില്‍ പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു താരമില്ല. അല്ലെങ്കില്‍ ദേവ്ദത്തിനെ മൂന്നാമത് കളിപ്പിച്ച് സഞ്ജു നാലാം സ്ഥാനത്ത് ഇറങ്ങേണ്ടി വരും. ഇനി ജോ റൂട്ടിനെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ മറ്റൊരു ഓവര്‍സീസ് താരം പുറത്താവും. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ടീം 

യശസ്വി ജയ്സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെറ്റ്മയെര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, നവ്ദീപ് സൈനി, ട്രന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യൂസ്‌വേന്ദ്ര ചാഹല്‍. 

രാജസ്ഥാന്‍ റോയല്‍സ് ടീം: സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ജോ റൂട്ട്, ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്ട്ലര്‍, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, കെ സി കരിയപ്പ, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, ആഡം സാമ്പ, കെ എം ആസിഫ്, മുരുകന്‍ അശ്വിന്‍, ആകാശ് വസിഷ്ത്, പി എ അബ്ദുള്‍ ബാസിത്.

ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയിട്ടുണ്ട് രോഹിത് ശര്‍മ്മ; വൈകാരിക വെളിപ്പെടുത്തലുമായി ഓജ

Follow Us:
Download App:
  • android
  • ios