ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും അവസാന സ്ഥാനം ഒഴിവാക്കാനായി പോരാടും.
ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അവസാന സ്ഥാനക്കാരുടെ മത്സരമാണിത്. രാജസ്ഥാന്റെ, സീസണിലെ അവസാന മത്സരമാണിത്. ഇന്ന് തോറ്റാല്‍ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാകും. ചെന്നൈയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ആയുഷ് മാത്രെ, ഡെവണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡിവാള്‍ഡ് ബ്രേവിസ്, ശിവം ദുബെ, എം എസ് ധോണി, ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്.
ഇംപാക്റ്റ് സബ്‌സ്: മതീഷ പതിരാന, ദീപക് ഹൂഡ, വിജയ് ശങ്കര്‍, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരംഗ, ക്വേന എംപാക, യുധ്വിര്‍ സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ, ആകാഷ് മധ്‌വാള്‍.
ഇംപാക്റ്റ് സബ്‌സ്: ലുവാന്ദ്രെ പ്രിട്ടോറിയസ്, ശുഭം ദുബെ, കുമാര്‍ കാര്‍ത്തികേയ, അശോക് ശര്‍മ, കുനാല്‍ റാത്തോഡ്.
കഴിഞ്ഞ മത്സരത്തോടെ രാജസ്ഥാന്‍ പത്താം തോല്‍വി നേരിട്ടിരുന്നു. പഞ്ചാബ് കിംഗ്സിനെതിരെ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനാണ് സാധിച്ചത്. 10 റണ്‍സ് തോല്‍വി. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റ് നേടി. ധ്രുവ് ജുറല്‍ (31 പന്തില്‍ 53), യശസ്വി ജയ്‌സ്വാള്‍ (25 പന്തില്‍ 50), വൈഭവ് സൂര്യവന്‍ഷി (15 പന്തില്‍ 40) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ്‍ (20) നിരാശപ്പെടുത്തി. 37 പന്തില്‍ 70 റണ്‍സെടുത്ത നെഹര്‍ വധേരയാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശശാങ്ക് സിംഗ് (30 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.



