ജോസ് ബട്‌ലര്‍ക്ക് പകരം ടോം കോഹ്ലര്‍-കഡ്മോര്‍ ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കേറ്റ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ഇനിയും തിരിച്ചുവരാനായില്ല. കഡ്‌മോര്‍ ഓപ്പണറായേക്കും.

ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ഗുവാഹത്തി, ബര്‍സാപര ക്രിക്കറ്റ് സറ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വാളിഫയര്‍ ഉറപ്പിച്ച രാജസ്ഥാന്‍ ആദ്യ രണ്ടില്‍ നിന്ന് പുറത്താവാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇന്ന് ജയിച്ചാല്‍ ടീമിന് 18 പോയിന്റാവും. പിന്നീട് അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും തോല്‍പ്പിച്ചാല്‍ സഞ്ജുവും സംഘവും ഒന്നാമതെത്തും. 

ജോസ് ബട്‌ലര്‍ക്ക് പകരം ടോം കോഹ്ലര്‍-കഡ്മോര്‍ ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കേറ്റ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ഇനിയും തിരിച്ചുവരാനായില്ല. കഡ്‌മോര്‍ ഓപ്പണറായേക്കും. ഡോണോവന്‍ ഫെറൈര ഇംപാക്റ്റ് സബ്ബായി കളിക്കും. പഞ്ചാബ് കഗിസോ റബാദയ്ക്ക് പകരം നതാന്‍ എല്ലിസ് ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

എട മോനെ സുജിത്തേ! എല്ലാം അണ്ണന്‍ കാണുന്നുണ്ട്; വീടിന്റെ മേല്‍ക്കൂരയിലെ ഭീമന്‍ പെയ്ന്റിംഗിന് സഞ്ജുവിന്റെ മറുപടി

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ടോം കോഹ്ലര്‍-കഡ്മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മാന്‍ പവല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍.

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, ജോണി ബെയര്‍‌സ്റ്റോ, റിലീ റോസോ, ശശാങ്ക് സിംഗ്, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), സാം കുറാന്‍ (ക്യാപ്റ്റന്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

രാഹുല്‍ ദ്രാവിഡിനെ വിടാതെ സീനിയര്‍ താരങ്ങള്‍! തുടരണമെന്ന ആവശ്യം തള്ളി കോച്ച്; കാരണമറിയാം

പന്ത്രണ്ട് കളിയില്‍ എട്ടിലും പൊട്ടി അവസാന സ്ഥാനസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പഞ്ചാബിന് ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല. സ്വപ്നതുല്യമായി തുടങ്ങിയ രാജസ്ഥാന്‍ അവസാന മൂന്ന് കളിയും തോറ്റു. വിജയ വഴിയില്‍ തിരിച്ചെത്തി, ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് രാജസ്ഥാന്റെ ലക്ഷ്യം.