Asianet News MalayalamAsianet News Malayalam

ക്വാളിഫയറില്‍ ഹൈദരാബാദിനെതിരെ സഞ്ജുവിന് നിര്‍ണായക ടോസ്! ചെന്നൈയില്‍ മാറ്റമില്ലാതെ രാജസ്ഥാന്‍ റോയല്‍സ്

മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഹൈദരാബാദ് നിരയില്‍ ജയദേവ് ഉനദ്ഖട്, എയഡന്‍ മാര്‍ക്രം എന്നിവര്‍ തിരിച്ചെത്തി.

rajasthan royals won the toss against sunrisers hyderabad 
Author
First Published May 24, 2024, 7:11 PM IST

ചെന്നൈ: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ, രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഫൈനല്‍ കളിക്കും. മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഹൈദരാബാദ് നിരയില്‍ ജയദേവ് ഉനദ്ഖട്, എയഡന്‍ മാര്‍ക്രം എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ടോം കോഹ്ലര്‍-കഡ്മോര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.

ടി20 ക്രിക്കറ്റില്‍ യുഎസിന് ചരിത്ര മുഹൂര്‍ത്തം! ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ രണ്ടാം ജയം, പരമ്പര

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, നിതീഷ് റെഡ്ഡി, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, ടി നടരാജന്‍.

ചെന്നൈയില്‍ ഇറങ്ങുമ്പോള്‍ സഞ്ജു ലക്ഷ്യമിടുന്നത് ഫൈനല്‍ മാത്രമല്ല. മറ്റൊരു റെക്കോര്‍ഡ് കൂടിയാണ്. രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച നായകനാകാന്‍ ഒരൊറ്റ ജയം മതി. നിലവില്‍ രാജസ്ഥാന് വേണ്ടി 31 വിജയങ്ങള്‍ സമ്മാനിച്ച സാക്ഷാല്‍ ഷെയ്ന്‍ വോണിനൊപ്പമാണ് സഞ്ജു. 18 വിജയങ്ങള്‍ സമ്മാനിച്ച രാഹുല്‍ ദ്രാവിഡ് മൂന്നും 15 വിജയങ്ങളുള്ള സ്റ്റീവ് സ്മിത്ത് നാലും സ്ഥാനങ്ങളിലാണ്. സഞ്ജു ഈ സീസണില്‍ തന്നെ ചരിത്രം കുറിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios