എല്ലാം തുടങ്ങിവെച്ചത് ഇന്ത്യ, ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്‍റെ തോല്‍വിയില്‍ വിമര്‍ശനവുമായി മുന്‍ നായകന്‍
റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന് എടുത്തുപറയാവുന്ന ഒരു പേസറില്ലായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് പേസര്‍മാരാകട്ടെ 125-135 കിലോ മീറ്റര്‍ വേഗം കൊണ്ടുപോലും പാക് ബാറ്റര്‍മാരെ വിരട്ടി
കറാച്ചി:റാവല്‍പിണ്ടി ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്‍റെ തോല്‍വിക്ക് പിന്നിലെ ഇന്ത്യ ബന്ധം ചൂണ്ടിക്കാട്ടി മുന്‍ നായകന്‍ റമീസ് രാജ. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ പാക് പേസര്‍മാരെ ഇന്ത്യൻ ബാറ്റര്‍മാര്‍ അടിച്ചു പറത്തിയതുമുതലാണ് പാകിസ്ഥാന്‍ പേസ് നിരയുടെ തകര്‍ച്ച തുടങ്ങിയതെന്ന് റമീസ് രാജ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്‍റെ തോല്‍വിക്ക് ഒന്നാമത്തെ കാരണം ടീം സെലക്ഷനാണ്. ഒരു സ്പിന്നര്‍പോലുമില്ലാതെയാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. പാക് പേസ് നിരയുടെ നല്ലകാലമെല്ലാം നേരത്തെ അവസാനിച്ചുവെന്നതാണ് രണ്ടാമത്തെ കാര്യം.അത് തുടങ്ങിയത് കഴിഞ്ഞ ഏഷ്യാ കപ്പ് മുതലാണ്. പേസിനെ തുണക്കുന്ന പിച്ചിലും ഇന്ത്യൻ ബാറ്റര്‍മാര്‍ പാക് പേസ് നിരയെ അടിച്ചു പറത്തിയപ്പോള്‍ അത്രയും കാലംകൊണ്ടുണ്ടാക്കിയ നല്ലപേരെല്ലാം പോയി. പാക് പേസ് നിരയെ എങ്ങനെ നേരിടണമെന്ന് ഇപ്പോള്‍ എതിരാളികള്‍ക്കറിയാം. ഇതോടെ പാക് പേസ് നിരയുടെ മൂർച്ചയും ആത്മവിശ്വാസവും പോയെന്നും റമീസ് രാജ പറഞ്ഞു.
നടാഷയുമായുള്ള വിവാഹമോചനത്തിന് കാരണം ഹാര്‍ദ്ദിക്കിന്‍റെ ആ സ്വഭാവം; വെളിപ്പെടുത്തല്‍
റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന് എടുത്തുപറയാവുന്ന ഒരു പേസറില്ലായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് പേസര്‍മാരാകട്ടെ 125-135 കിലോ മീറ്റര്‍ വേഗം കൊണ്ടുപോലും പാക് ബാറ്റര്‍മാരെ വിരട്ടി.മത്സര സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദിനും തെറ്റ് പറ്റി. അതുകൊണ്ടാണ് ബംഗ്ലാദേശിനെതിരെ പോലും പാകിസ്ഥാന്‍ തോല്‍ക്കാൻ കാരണമെന്നും റമീസ് രാജ യുട്യൂബ് വീഡിയോയില്‍ വ്യക്തമാക്കി.
ഓസ്ട്രേലിയയില് പരമ്പര ജയിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന് എളുപ്പമല്ലെന്ന് കരുതാം.എന്നാല്‍ നാട്ടില്‍ ബംഗ്ലാദേശിനെപ്പോലൊരു ടീമിനോട് തോല്‍ക്കുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല.അതിന് കാരണം ക്യാപ്റ്റന് സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ പറ്റിയ വീഴ്ചയാണെന്നും റമീസ് രാജ വ്യക്തമാക്കി.ബാറ്റിംഗ് മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഷാന്‍ മസൂദ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാത്രമല്ല ടീമില്‍ നിന്ന് തന്നെ വൈകാതെ പുറത്താവുമെന്നും റമീസ് രാജ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക