രണ്ട് സിക്സും 56 ബൗണ്ടറികളും അടക്കം 405 പന്തിലാണ് ഖാനി 343 റണ്‍സടിച്ചത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി അടിക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററായി ഖാനി. 2018-2019 രഞ്ജി സീസണില്‍ അരങ്ങേറ്റത്തില്‍ മധ്യപ്രദേശ് താരം അജയ് റോഹെറ നേടിയ 267 റണ്‍സായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ഒരു ബാറ്ററുടെ ഇതുവരെയുള്ള ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍(Ranji Trophy 2022) ലോക റെക്കോര്‍ഡ് പ്രകടനവുമായി ബിഹാര്‍ ബാറ്റര്‍ സാക്കിബുള്‍ ഖാനി(Sakibul Gani ). ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയാണ് ഖാനി ലോക റെക്കോര്‍ഡിട്ടത്. രഞ്ജി ട്രോഫി ക്രിക്കറ്റിലെ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ മിസോറമിനെതിരായ(Bihar vs Mizoram) മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഖാനി 341 റണ്‍സ് അടിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കി.
രണ്ട് സിക്സും 56 ബൗണ്ടറികളും അടക്കം 405 പന്തിലാണ് ഖാനി 343 റണ്‍സടിച്ചത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി അടിക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററായി ഖാനി. 2018-2019 രഞ്ജി സീസണില്‍ അരങ്ങേറ്റത്തില്‍ മധ്യപ്രദേശ് താരം അജയ് റോഹെറ നേടിയ 267 റണ്‍സായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ഒരു ബാറ്ററുടെ ഇതുവരെയുള്ള ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
നാലാം വിക്കറ്റില്‍ ബാബുള്‍ കുമാറിനൊപ്പം 538 റണ്‍സിന്‍റെ കൂട്ടുകെട്ടിലും ഖാനി പങ്കാളിയായി. ബാബുള്‍ കുമാര്‍ 229 റണ്‍സെടുത്തു. ബിഹാര്‍ 71-3 എന്ന സ്കോറില്‍ പതറിയപ്പോഴാണ് അഞ്ചാമനായി ക്രീസിലെത്തിയ ഖാനിയും നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ബാബുളും ക്രീസില്‍ ഒത്തുചേര്‍ന്നത്. ഇന്നലെ മുഴുവന്‍ ബാറ്റ് ചെയ്ത ഇരുവരും ഇന്ന് സ്കോര്‍ 609ല്‍ എത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ ഇരുവരുടെയും ബാറ്റിംഗ് മികവില്‍ ബിഹാര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 686 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ മിസോറം രണ്ടാം ദിനം 40-3 എന്ന സ്കോറില്‍ പതറുകയാണ്.
ഇതുവരെ 14 ലിസ്റ്റ് എ മത്സരങ്ങള്‍ കളിച്ചിട്ടുള്ള 22കാരനായ ഗാനി ഒരു സെഞ്ചുറി ഉള്‍പ്പെടെ 377 റണ്‍സും 11 ടി20 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 192 റണ്‍സും നേടി. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളക്കുശേഷം പുനരാരംഭിച്ച രഞ്ജി ട്രോഫിയുടെ ആദ്യ രണ്ട് ദിനവും ബാറ്റര്‍മാരാണ് തിളങ്ങിയത്. മുംബൈക്കായി സര്‍ഫ്രാസ് ഖാന്‍ ഡബിള്‍ സെഞ്ചുറി നേടിയപ്പോള്‍ അജിങ്ക്യാ രഹാനെ സെഞ്ചുറിയും അണ്ടര്‍-19 ക്യാപ്റ്റന്‍ യാഷ് ദുളളും ലളിത് യാദവും ഡല്‍ഹിക്കായി സെഞ്ചുറിയും നേടിയിരുന്നു.