ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനോട് സ്വന്തം നാട്ടില്‍ സമനില വഴങ്ങിയ കേരളം രണ്ടാം മത്സരത്തില്‍ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡു നേടി ആസമിനെ ഫോളോ ഓണ്‍ ചെയ്യിച്ചിട്ടും വിജയം പിടിച്ചെടുക്കാനായില്ല.
മുംബൈ: രഞ്ജി ട്രോഫി രണ്ടാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തിന് തിരിച്ചടി. ആസമിനെതിരെയും സമനില വഴങ്ങിയതോടെ തുര്‍ച്ചയായ രണ്ട് സമനിലകള്‍ വഴി നാലു പോയന്‍റുമായി എലൈറ്റ് ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ 10 പോയന്‍റുള്ള ഛത്തീസ്‌ഗഡ് രണ്ടാം സ്ഥാനത്തും രണ്ട് മത്സരങ്ങളും ജയിച്ച് 14 പോയന്‍റുമായി മുംബൈ ഒന്നാം സ്ഥാനത്തുമാണ്.
ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനോട് സ്വന്തം നാട്ടില്‍ സമനില വഴങ്ങിയ കേരളം രണ്ടാം മത്സരത്തില്‍ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡു നേടി ആസമിനെ ഫോളോ ഓണ്‍ ചെയ്യിച്ചിട്ടും വിജയം പിടിച്ചെടുക്കാനായില്ല. നാലു പോയന്‍റ് വീതമുള്ള ബംഗാളും ഉത്തര്‍പ്രദേശും കേരളത്തിനൊപ്പമുണ്ടെങ്കിലും റണ്‍റേറ്റിന്‍റെ ബലത്തിലാണ് കേരളം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ആന്ധ്ര, ആസം, ബിഹാര്‍ ടീമുകളാണ് കേരളത്തിന്‍റെ ഗ്രൂപ്പിലുള്ളത്.19ന് ഒന്നാം സ്ഥാനത്തുള്ള മുംബൈക്കെതിരെ തിരുവനന്തപുരത്താണ് കേരളത്തിന്‍റെ അടുത്ത മത്സരം. ഈ മത്സരം ജയിക്കേണ്ടത് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ കേരളത്തിന് അനിവാര്യമാാണ്.
രണ്ട് മത്സരങ്ങളില്‍ നിന്ന് 366 റണ്‍സടിച്ച കിഷന്‍ ലിങ്ദോ ആണ് രണ്ടാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കേരളത്തിനെതിരെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ആസം ക്യാപ്റ്റൻ റിയാന്‍ പരാഗ് 291 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 335 റണ്‍സുമായി ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാരയാണ് രണ്ടാമത്.
ബ്രയാന്‍ ലാറയെയും പിന്നിലാക്കി കര്‍ണാടക യുവതാരം; 638 പന്തില്‍ 404 നോട്ടൗട്ട്, അതും ഫൈനലില്‍
റണ്‍വേട്ടയില്‍ ആദ്യ 15ല്‍ കേരള താരങ്ങളാരുമില്ല. രണ്ട് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തിയ മഹാരാഷ്ടര ബൗളര്‍ ഹിതേഷ് വാലുഞ്ച് ആണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്. വിക്കറ്റ് വേട്ടയിലും ആദ്യ 15ല്‍ ആരുമില്ല.
