യശസ്വി ജയ്സ്വാള്‍ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത താരമായി കഴിഞ്ഞു. കാരണം അവന്‍റെ ബാറ്റിംഗ് സമീപനം തന്നെ. ഇനിയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ അതിലും വലിയ അനീതിയില്ല
ഇന്‍ഡോര്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാന്‍ ബൗളര്‍മാരെ തല്ലിത്തകര്‍ത്ത് നേടിയ വെടിക്കെട്ട് അര്‍ധസെഞ്ചുറിയലൂടെ ഓപ്പണറെന്ന നിലയില്‍ യശസ്വി ജയ്സ്വാള്‍ ശുഭ്മാന്‍ ഗില്ലിനെ പിന്നിലാക്കി കഴിഞ്ഞുവെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടി20 ലോകകപ്പിനുള്ള ടീമില്‍ ജയസ്വാളിനെ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ അത് യുവതാരത്തോട് ചെയ്യുന്ന അനീതിയാകുമെന്നും ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
ജയ്സ്വാളിനെ ഒഴിവാക്കുന്ന കാര്യം ഇനി ചിന്തിക്കുക പോലുമരുത്. ഇത്തരത്തില്‍ നിര്‍ഭയനായി ബാറ്റ് ചെയ്യുന്ന ഒരു ബാറ്ററെ ആണ് നമുക്കാവശ്യം. ഇല്ലെങ്കില്‍ 2022 ലോകകപ്പില്‍ സംഭവിച്ചത് ആവര്‍ത്തിക്കും. ബാറ്റിംഗ് സമീപനത്തിലോ ടീമിലോ ഒരു മാറ്റവുമുണ്ടാകില്ല. വര്‍ഷം മാത്രമെ മാറിവരൂവെന്നും 2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റത് ഓര്‍മിപ്പിച്ച് ചോപ്ര പറഞ്ഞു.
ബ്രയാന്‍ ലാറയെയും പിന്നിലാക്കി കര്‍ണാടക യുവതാരം; 638 പന്തില്‍ 404 നോട്ടൗട്ട്, അതും ഫൈനലില്‍
യശസ്വി ജയ്സ്വാള്‍ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത താരമായി കഴിഞ്ഞു. കാരണം അവന്‍റെ ബാറ്റിംഗ് സമീപനം തന്നെ. ഇനിയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ അതിലും വലിയ അനീതിയില്ല. ഇന്നലത്തെ ഒറ്റ ഇന്നിംഗ്സോടെ ഓപ്പണറെന്ന നിലയില്‍ അവന്‍ ശുഭ്മാന്‍ ഗില്ലിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. ഇനിയവനെ പിടിക്കാനാവില്ല-ചോപ്ര പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തില്‍ പരിക്കുമൂലം കളിക്കാതിരുന്ന ജയ്സ്വാളിന് പകരം ശുഭ്മാന്‍ ഗില്ലാണ് രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തത്.എന്നാല്‍ രണ്ടാം മത്സരത്തില്‍ ഗില്ലിന് പകരം ഓപ്പണറായി ഇറങ്ങിയ ജയ്സ്വാള്‍ 34 പന്തില്‍ 68 റണ്‍സടിച്ചാണ് ടീമിന്‍റെ ടോപ് സ്കോററായത്.ഗില്ലാകട്ടെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ റണ്ണൗട്ടാക്കിയതിന് പിന്നാലെ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി നല്ല തുടക്കമിട്ടെങ്കിലും 12 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായിരുന്നു, രണ്ടാം മത്സരത്തില്‍ ഗില്ലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചതുമില്ല.യശസ്വിക്ക് പുറമെ 32 പന്തില‍്‍ 63 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ഇന്ത്യൻ ജയം അനായാസമാക്കിയ
