പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് സച്ചിന്‍ ബേബി നയിക്കുന്ന കേരളം.

ആളൂര്‍: രഞ്ജി ട്രോഫിയില്‍ കര്‍ണാടയ്‌ക്കെതിരായ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും കേരളം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കനത്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചിരുന്നത്. അവസാന രണ്ട് ദിവസങ്ങളിലും ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ആളൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. ഇതോടെ മത്സരം സമനിലയില്‍ അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു ഇരു ടീമുകളും പോയിന്റ് പങ്കിട്ടു.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് സച്ചിന്‍ ബേബി നയിക്കുന്ന കേരളം. ഏഴ് പോയിന്റാണ് കേരളത്തിന്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചത് കേരളത്തിന് ഗുണം ചെയ്തു. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയും സ്വന്തമാക്കിയ ഹരിയാനയാണ് ഒന്നാം സ്ഥാത്ത്. 10 പോയിന്റുണ്ട് ഹരിയാനയുടെ അക്കൗണ്ടില്‍. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ബംഗാളാണ് മൂന്നാം സ്ഥാനത്ത്. ബംഗാളിന്റെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ബിഹാറിനെതിരായ രണ്ടാം മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. 

വനിത ടി20 ലോകകപ്പ് സമ്മാനത്തുകയില്‍ ഞെട്ടി ന്യൂസിലന്‍ഡ്! വാരിയത് കോടികള്‍, ഇന്ത്യക്ക് രണ്ട് കോടിയില്‍ കൂടുതല്‍

ഇരു ടീമുകള്‍ക്കും പോയിന്റ് പങ്കിടേണ്ടിവന്നു. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുമായി ഉത്തര്‍ പ്രദേശ് നാലാമത്. രണ്ട് മത്സരങ്ങളിലും ടീം സമനില പാലിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി ബിഹാര്‍ അഞ്ചാമത്. രണ്ടില്‍ രണ്ട് പോയിന്റ് മാത്രമുള്ള കര്‍ണാടക ആറാമതാണ്. കര്‍ണാടകയുടെ രണ്ട് മത്സരവും ഡ്രോ ആയി. മധ്യപ്രദേശ് - പഞ്ചാബ് മത്സരം പുരോഗമിക്കുന്നതില്‍ പോയിന്റ് പട്ടികയില്‍ മാറ്റം വന്നേക്കും. മത്സരത്തില്‍ പഞ്ചാബ് ജയിക്കാന്‍ സാധ്യതയേറെയാണ്.

കളി നിര്‍ത്തി വെക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു കേരളം. സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (23) എന്നിവരായിരുന്നു ക്രീസില്‍. ഗ്രൂപ്പ് സിയില്‍ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ശനിയാഴ്ച്ച, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.