ടീമിലുള്‍പ്പെട്ട 20 കളിക്കാര്‍ക്കും മാച്ച് ഫീസ് ലഭിക്കും. പ്ലേയിംഗ് ഇലവനിലെ 11 പേര്‍ക്ക് 100 മാച്ച് ഫീയുടെ 100 ശതമാനവും റിസര്‍വ് ലിസ്റ്റിലുള്ളവര്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനവുമാകും ലഭിക്കുക. ഓരോ ടീമിലും രണ്ട് കൊവിഡ് റിസര്‍വ് കളിക്കാരെ ഉള്‍പ്പെടുത്താം.
മുംബൈ: ഈ വര്‍ഷത്തെ രഞ്ജി ട്രോഫി(Ranji Trophy) മത്സരങ്ങള്‍ ഈ മാസം 17 മുതല്‍ തുടങ്ങും. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അഞ്ച് ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ടീമില്‍ പരമാവധി 20 കളിക്കാരെയും 10 സപ്പോര്‍ട്ട് സ്റ്റാഫിനെയും അടക്കം 30 പേരെ വരെ ഉള്‍ക്കൊള്ളിക്കാം.
ഐപിഎല്ലിന് മുമ്പും ഐപിഎല്ലിനുശേഷവും എന്നിങ്ങനെ രണ്ട് ഘട്ടമായിട്ടായിരിക്കും ടൂര്‍ണമെന‍്‍റ് പൂര്‍ത്തിയാക്കുക എന്നും ബിസിസിഐ അറിയിച്ചു. ഒമ്പത് സംസ്ഥാന അസോസിയേഷനുകളുടെ കീഴിലെ വേദികളിലായിട്ടായിരിക്കും മത്സരങ്ങള്‍.
ടീമിലുള്‍പ്പെട്ട 20 കളിക്കാര്‍ക്കും മാച്ച് ഫീസ് ലഭിക്കും. പ്ലേയിംഗ് ഇലവനിലെ 11 പേര്‍ക്ക് 100 മാച്ച് ഫീയുടെ 100 ശതമാനവും റിസര്‍വ് ലിസ്റ്റിലുള്ളവര്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനവുമാകും ലഭിക്കുക. ഓരോ ടീമിലും രണ്ട് കൊവിഡ് റിസര്‍വ് കളിക്കാരെ ഉള്‍പ്പെടുത്താം.
ആദ്യദിനം പൂജാരക്കും രഹാനെക്കും നിര്‍ണായകം
മുംബൈയും സൗരാഷ്ട്രയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്‍റിന് തുടക്കമാവുക. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവലിന്‍റെ വക്കില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാര സൗരാഷ്ട്രക്ക് വേണ്ടിയും അജിങ്ക്യാ രഹാനെ മുംബൈക്ക് വേണ്ടിയും കളിക്കുന്നത് ആദ്യ മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.
ടീമുകളെല്ലാം അവരുടെ മത്സരവേദികളില്‍ ഈ മാസം 10ന് തന്നെ എത്തണം. അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന് ശേഷം കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ആര്‍ടിപിസആര്‍ പരിശോധനക്ക് വിധേയരാക്കും. ഇതിനുശേഷം രണ്ട് ദിവസം പരിശീലനം നടത്താന്‍ ടീമുകള്‍ക്ക് അവസരം ലഭിക്കും.
മാര്‍ച്ച് 11 മുതലായിരിക്കും പ്രീ ക്വാര്‍ട്ടര്‍ ഫൈനലുകള്‍. അഞ്ച് ദിവസ മത്സരമായിരിക്കും ഇത്. പ്രീ ക്വാര്‍ട്ടറിന് മുമ്പ് ടീമുകള്‍ നാലു ദിവസത്തെ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കണം. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഐപിഎല്ലിനുശേഷം മെയ് 30 കഴിഞ്ഞായിരിക്കും നടത്തുക. ആദ്യഘട്ടത്തില്‍ 57 മത്സരങ്ങളും രണ്ടാം ഘട്ടത്തില്‍ ഏഴ് മത്സരങ്ങളുമാകും ഉണ്ടാകുക. രാജ്കോട്ട്, കട്ടക്ക്, അഹമ്മദാബാദ്, ചെന്നൈ, തിരുവനന്തപുരം, ഡല്‍ഹി, ഹരിയാന, ഗോഹട്ടി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍.
