അഫ്ഗാനായി 74 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള റാഷിദ് 122 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മൂന്ന് റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2015ല്‍ സിംബാബ്‌വെക്കെതിരേയായിരുന്നു റാഷിദിന്റെ അരങ്ങേറ്റം.

ദുബായ്: അഫ്ഗാനിസ്ഥാന്റെ ടി20 ടീം ക്യാപ്റ്റന്‍ സ്പിന്നര്‍ റാഷിദ് ഖാനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ മുഹമ്മദ് നബിക്ക് പകരമാണ് റാഷിദ് എത്തുന്നത്. ഓസ്‌ട്രേലിയയില്‍ അവസാനിച്ച ടി20 ലോകപ്പിന് ശേഷമാണ് റാഷിദ് സ്ഥാനമൊഴിഞ്ഞത്. നേരത്തെ, അഫ്ഗാനെ നയിച്ചിട്ടുള്ള താരമാണ് റാഷിദ്. ഏഴ് വീതം ടി20യിലും ഏകദിനതത്തിലും റാഷിദ് അഫ്ഗാനെ നയിച്ചു. 2019ലായിരുന്നു ഇത്. കൂടാതെ രണ്ട് ടെസ്റ്റിലും റാഷിദ് അഫ്ഗാന്‍ നായകനായിരുന്നു.

അടുത്തവര്‍ഷം യുഎഇക്കെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ റാഷിദ് സ്ഥാനം ഏറ്റെടുക്കും. നായകസ്ഥാനം വലിയ ഉത്തരവാദിത്തമാണെന്ന് റാഷിദ് വ്യക്തമാക്കി. ''മുമ്പും സ്വ്ന്തം രാജ്യത്തെ നയിച്ചുള്ള പരിചയം എനിക്കുണ്ട്. നായകസ്ഥാനം എന്നുള്ളത് ഒരു വലിയ ഉത്തരവാദിത്തമാണ്. കഴിവും അടുപ്പവുമുള്ള ഒരുപാട് താരങ്ങള്‍ അഫ്ഗാനുണ്ട്. ഒത്തുരമയോടെ കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും.'' റാഷിദ് പറഞ്ഞു. ഇപ്പോള്‍ ബിഗ് ബാഷില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് താരം.

അഫ്ഗാനായി 74 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള റാഷിദ് 122 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മൂന്ന് റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2015ല്‍ സിംബാബ്‌വെക്കെതിരേയായിരുന്നു റാഷിദിന്റെ അരങ്ങേറ്റം. ബാറ്ററായും തിളങ്ങുന്ന റാഷിദ് പലപ്പോഴും നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട്. 41 ടി20 ഇന്നിംഗ്‌സില്‍ 328 റണ്‍സാണ് റാഷിദിന്റെ സമ്പാദ്യം. 18 തവണ താരം പുറത്തായില്ല. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് റാഷിദ്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടം നേടുമ്പോള്‍ റാഷിദിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. 92 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 112 വിക്കറ്റുകള്‍ റാഷിദ് വീഴ്ത്തി. 24 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാമതുള്ള താരമാണ് റാഷിദ്. ലോകകപ്പില്‍ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി മാറിയ ലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരങ്ക ഒന്നാം സ്ഥാനത്ത്. നിലനിര്‍ത്തി. അഫ്ഗാന്റെ റാഷിദ് ഖാന്‍ രണ്ടാമതും ഓസീസിന്റെ ജോഷ് ഹേസല്‍വുഡ് നാലും സ്ഥാനത്ത് നില്‍ക്കുന്നു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജു സാംസണ്‍ എങ്ങനെ കളിക്കണം? കുമാര്‍ സംഗക്കാരയുടെ വിലപ്പെട്ട ഉപദേശം